പാങ്കോങ് എന്ന നീല തടാകത്തിലേക്ക്

05/07/2018

ഡിസ്കിറ്റിൽ ആയിരുന്നു തലേ ദിവസം താമസിച്ചിരുന്നത് , രണ്ടു ദിവസം മുന്നേ താമസിച്ച ഗസ്റ്റ് housil തന്നെ കാരണം അവിടുന്ന് കഴിച്ച കോഴിക്കറിയും റൊട്ടിയും😋

രാവിലെ തന്നെ പാങ്കോങിലേക്ക് , ഡിസ്കിറ്റിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ ഉണ്ട് നീല തടാകത്തിലേക്ക് , 3 ഇഡിയറ്റ്സ് പടം കണ്ടു പ്രാന്തായവരാകും അധികപേരും അത്രയും മനസ്സിൽ തട്ടിയ പടം, കുറെ പ്രാവശ്യം കണ്ട പടം , പടം കണ്ട ആരും കൊതിക്കും മനോഹരമായി ചിത്രീകരിച്ച പാങ് തടാകം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ😊

കുറെയേറെ യാത്രക്കാരെ കാണാനായി ഈ യാത്രയിൽ തലേ ദിവസം താങ് ഗ്രാമത്തിൽ വെച്ചു കണ്ട മലയാളി ജേക്കബിനെയും കണ്ടു.

ലെയിലേക്കും പാങ്ലേക്കും തിരിയുന്ന റോഡ് മുതൽ റോഡ് ഭീകര ഭാവം കാട്ടി തുടങ്ങി അധികവും താഴ്ചയിലേക്കുള്ള സിഗ്നലില്ലാത്ത വളവുകൾ , എത്ര ദുർഗ്ഗടമാണെങ്കിലും മുന്നിൽ കാണുന്ന നീലാകാശവും , പല നിറങ്ങളിലുള്ള മലകളും ആവേശം കൂട്ടത്തെയുള്ളൂ .

ജാബിറിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി , ജേക്കബ് വഴിയിൽ വെച്ചു കണ്ടപ്പോൾ ദാബയിലും മറ്റും സ്കൂട്ടറിനെ കുറിച്ച് സംസാര വിഷയം പങ്കുവെച്ചു, അതു ശരി വെക്കും വിധം പലരും വണ്ടി നിർത്തി ഞങ്ങളെ കൂടെ സെൽഫി എടുത്തു.

പല സ്ഥലങ്ങളിലും മോട്ടോർ സൈക്കിൾ ഡിയറീസ് ഫിലിമിൽ അവർ നിന്നു ബൈക് ഓടിക്കുന്ന ടെക്‌നിക്ക് ഞങ്ങളും എടുത്തു അനുഗരണമല്ല ബാക്ക് പൊളിഞ്ഞു പോകും അത്രക്കും നല്ല റോടാണേ😁.

ജാബിറിനോട് ഹായ് പറഞ്ഞു ശ്രദ്ധ പോയിപോയ ഒരു couple മറിഞ്ഞു വീണു🤣
ജാബിർ ഇതൊന്നും മൈൻഡ് ചെയ്യാതേ പോയി ഞങ്ങളിത് കണ്ടു കുറെ ചിരിച്ചു🙄😂

ചില സ്ഥലങ്ങളിൽ റോഡ് കാണാൻ ടാർ ഇട്ടിട്ടുണ്ടെങ്കിലും ഇടാത്തതിനെക്കാൾ മോശം , ചിലയിടത്ത് റോഡേ ഇല്ല,

വഴിയരികിൽ കുഞ്ഞൻ ആട്ടിൻ കൂട്ടങ്ങളെ കണ്ടു , പ്രത്യേകത തോന്നി പൂച്ചയേക്കാൾ കുറച്ചു വലിപ്പം വലിയ അകിടുകൾ , നല്ല ഭംഗി, യാത്രയുടെ അവസാനങ്ങളിൽ ഫോറെസ്റ്റ് ഏരിയ യിലൂടെ ആണ് യാത്ര , ഒരു തരം വലിയ അണ്ണാനെ കാണാൻ പാറ്റി .

വൈകുന്നേരം ആയപ്പോക്ക് പാങ്കോങ് എത്തി , എത്തിയ സമയം നല്ലപോലെ തിളങ്ങി നിന്ന പാങ്കോങ് പെട്ടെന്ന് തന്നെ മങ്ങി , ഫോട്ടോ ഇഷ്ടപ്പെടുന്നവർ ഉച്ച തിരിയുന്നതിനു മുന്നേ അവിടെത്തുക

3 ഇടിയറ്റ്സിലെ ഫർഹാനും രാജുവും റോഞ്ചൊയുമെല്ലാം മനസ്സിൽ മിന്നിമറിയും , അതൊക്കെ ഓർമപ്പെടുത്താനും അനുഗരിക്കാനും പടമെടുക്കാനുമുള്ള സൗകര്യവും അവിടെയുണ്ട് , മൊഞ്ചത്തികൾക്ക് കരീനയുടെ സ്‌കൂട്ടറിലും കേറി പോസ്സ് ചെയാം 50 രൂപയെ ഉള്ളു.

പടം പിടിത്തം കഴിഞ്ഞ് തടാക കരയിൽ തന്നെ നല്ലൊരു ടെന്റിൽ താമസവും ഒപ്പിച്ചു , ഫുഡ് കഴിച്ചു സൊറപറഞ്ഞു , നാട്ടിൽ നിന്ന് കൊണ്ടുവന്ന സ്റ്റോവ് ഉപയോഗിച്ച് ഒരു ചായ കാച്ചാൻ കഴിയാത്ത സങ്കടത്താൽ കുറച്ചു ചൂട് വെള്ളം വാങ്ങി ചായ പൊടിയിട്ടു പഞ്ചസാര ഇല്ല എന്ന വെളിപാടിനാൽ ആ ഉദ്യമത്തിന് അന്ത്യം കുറിച്ചു. 😋

രാത്രി യാത്രാ ക്ഷീണത്താൽ എല്ലാവരും പെട്ടെന്നുറങ്ങി , ഞാൻ കുറെ ചായകളും കുടിച്ചു തടാകവും നീലാകാശവും നക്ഷത്രങ്ങളും നോക്കി അവിടെത്തന്നെ അങ്ങിരുന്നു, രാത്രി ഏറെ വൈകി കട പൂട്ടി ചായ കിട്ടാതായപ്പോ ഞാനുമുറങ്ങി , നല്ല തണുപ്പിൽ റെന്റ്റിൽ പാങ്കോങ് തടാക കരയിൽ ഉറങ്ങുന്നത് ഒരു രസം തന്നെ ,

രാവിലെ എണീറ്റ് റെന്റ്റ് തുറന്നപ്പോക്ക് സൂര്യൻ ഉച്ചിയിൽ എത്തിയിരുന്നു , പുറത്തിറങ്ങി പാങ്കോങ് തടാകക്കരയിലൂടെ , ഒരു സവാരിയും നടത്തി , ഇന്ത്യയുടെയും ചൈനയുടെയും ഭാഗങ്ങൾ പങ്കിട്ടെടുത്തു ഒഴുകുന്ന പാങ്കോങ് കൂടുതൽ ഭാഗവും ചൈനയിലാണ് . തലേ ദിവസം കണ്ട പാങ്കോങ് അല്ല സൂര്യ വെളിച്ചത്തിൽ , നീലാകാശവും പച്ചകടലും ചുവന്ന ഭൂമിയും നിങ്ങൾക്ക് ഒരുമിച്ച് കാണാം.
തടാക കരയിലൂടെ കറക്കം കഴിഞ്ഞു ഉച്ചയോടെ കരുവിലേക്ക് തിരിച്ചു , കരു കഴിഞ്ഞു മാണാലിലേക്കാനു ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *