ഹിമാലയൻ യാത്ര – ജമ്മു ശ്രീനഗർ ഹൈവേ

22/06/2018 Friday
23/06/2018 Saturday

ജമ്മു സ്രിനഗർ ഹൈവേ
ഇന്ന് പഞ്ചാബിനോട് വിട പറയുകയാണ് , ജമ്മു ശ്രീനഗർ ഹൈവേ യിലൂടെ പഹൽഗമെന്ന ഗ്രാമമാണ് ലക്ഷ്യം ,അമൃത്സറിൽ നിന്ന് തെറ്റിലാത്ത ഹൈവേ ആണ് ജമ്മുവിലേക്ക് , രാവിലെ തന്നെ ബാഗുകൾ ബൈക്കിൽ കെട്ടി സിക്ക് റൂം മാനാജറോട് സലാം പറഞ്ഞിറങ്ങി

യാത്രക്ക് ഒരുങ്ങി നിക്കുന്ന ബൈക്കുകൾ

നല്ല ചൂടുള്ള കാലാവസ്ഥ , ബൈക് റൈഡ് താരതമ്യേനെ പ്രയാസകരം , ഉച്ച തിരിഞ്ഞതോടെ ജമ്മു അടുത്തായി കാണിക്കുന്നു ,വഴിയരികിൽ നിന്ന് കുറച്ചു ലിച്ചി പഴവും വാങ്ങി കഴിച്ചു ഫോട്ടോയും എടുത്തു നേരെ ജമ്മു ലക്ഷ്യമാക്കി വിട്ടു.

രാത്രിയോടെ ജമ്മു എത്താറായി , റയ്ഞ്ചുള്ള ഒരു സിം മാത്രമേ ഉള്ളു , തമ്മിൽ കാണാതായാൽ കണ്ടു പിടിക്കുന്നത് പ്രയാസകരം , ഒരുമിച്ചാണ് യാത്ര.ഫ്ലൈ ഓവർ മാറികയറി 2 പേരെ കാണാനില്ല , നല്ല ക്ഷീണമുള്ള സമയം ഏകദേശ ധാരണ വെച്ച് കാത്തു നിന്നു 1 മണിക്കൂറോളം കാത്തിരിപ്പ് തുടർന്നു 😣 അവസാനം 4 പേരും ഒരുമിച്ചെത്തി.ജമ്മു പൊതുവെ ഇഷ്ടപ്പെട്ടില്ല😑 ആളും ബഹളവും വൃത്തിയില്ലാത്ത അന്തരീക്ഷവും എല്ലാം കൂടെ മടുപ്പ് .

അമീറും ഞാനും ബൈക്കുകൾക്ക് കാവൽ നിന്ന് മറ്റുള്ളവർ റൂം തിരഞ്ഞു പോയി , വഴിയിൽ കണ്ട പോലീസ്കാരൻ കേരളത്തിൽ നിന്ന് വന്നതാണെന്നറിഞ്ഞു കത്തിയടിച്ചു നിന്നു , എന്തു സഹായത്തിനും വിളിക്കാനും പറഞ്ഞു, റൂം കണ്ടെത്തി. വൈകിയെത്തിയതിനാൽ ഇത്തിരി കൂടുതലായിരുന്നു റൂം റേറ്റ്. ഡെസ്റ്റിനാഷനിൽ വേഗമെത്താൻ ശ്രമിക്കുക.

ജമ്മുവിൽ നിന്ന് രാവിലെ തന്നെ വിവസ്ത്രനായി ഉറങ്ങുന്ന മാനേജരെ കണി കണ്ടു യാത്രക്കൊരുങ്ങി🙄

ജമ്മുവിൽ നിന്ന് കാശ്മീരിലേക്കാണ് ഇന്നത്തെ യാത്ര , യാത്ര തുടങ്ങി നല്ല റോഡ് , വഴിയരികിൽ ഒരു ചായകടയിൽ നിർത്തി കാലി ചായ കുടിച്ചു , നല്ല വ്യൂ ഉള്ള സ്ഥലം , ഒരുപാട് റൈഡേഴ്‌സ് ഈ റോട്ടിലൂടെ പോകുന്നു, ചയക്കടക്കാരൻ ഒരു പുച്ഛത്തോടെ ഇത് സ്കൂട്ടറല്ലേ ഇത് കേറുമോ 😶 , ഈ ചോദ്യം കേട്ട് മടുത്തു .

ചായക്കടക്കാർചായക്കടക്കാരൻ പറഞ്ഞതാനുസരിച്ചു 60 കിലോമീറ്റർ വരെ ഉള്ളു ഈ റോഡ് 🙄 പിന്നെ അങ്ങോട്ട് ഹെല്മറ്റ് വെച്ച് പ്രാർത്ഥിച്ചു പോയിക്കൊണ്ടു എന്നൊക്കെ പറഞ്ഞ് ഞങ്ങളെ തളർത്താൻ നോക്കി , കൂടെ സ്‌കൂട്ടർ കയറുമോ എന്ന ചോദ്യവും😁

അടിപൊളി റോഡ് പ്രകൃതിയുടെ രൂപം മാറി മലകളും മഞ്ഞും നിറഞ്ഞ സുന്ദര ഭൂമി കണ്ടു തുടങ്ങി ,

ഇന്ത്യയിലെ നീളം കൂടിയ തുരങ്ക പാതയിലൂടെ

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞാൽ 2 ഓപ്ഷനുണ്ട് ഒന്ന് ഇന്ത്യയിലെ വലിയ ടണൽ റോഡിലൂടെ പോകാം അല്ലെങ്കിൽ പട്ണി ടോപ്പ് വഴി പോകാം ഞങ്ങൾ ടണൽ റോഡ് തിരഞ്ഞെടുത്തു , 9 കിലോമീറ്ററോളം തുരങ്കം വെട്ടിയ റോഡ് ഒരു അത്ഭുതം തന്നെ പകൽ സമയത്തുള്ള യാത്ര ഒരു നെറ്റ് റൈഡ് ഫീൽ ആണ് തരുന്നത്. ശീദീകരിച്ച ഉൾവശം ലൈറ്റ് കൊണ്ടു ബംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

 

ചാന്നാലി തുരങ്കത്തിൻറെ അവസാനം

ആവേശം കുറെ കണ്ടില്ല ചായക്കടക്കാരൻ പറഞ്ഞ റോടെത്തി , റോഡില്ല എന്നു പറയാം ഒരു വശത്ത് കൊക്ക ഒരു വശത്ത് കല്ലുകൾ ഇടിഞ്ഞു റോഡിലേക്ക് വരുന്ന ദുർഘട പാത ,കൂടെ ചരക്കു ലോറികളും മറ്റ് വാഹനങ്ങളും , ഏതൊരു ഓഫ് റോഡ് പ്രേമിയും പോകേണ്ട ഒരിടം .

120 ഓളം കിലോമീറ്റര് പോകാൻ 8 മണിക്കൂറോളം എടുത്തു ഊഹിക്കാം റോഡിന്റെ ഭീകരത.

ഫുൾ ഫേസ് ഹെൽമെറ്റ് നിർബന്ധം , പോടി പടലങ്ങളും റോഡിലെ ചരലും കല്ലുകളും റൈഡിങ് ത്രിൽ കൂട്ടുന്നതെ ഉള്ളു പക്ഷെ പഞ്ചർ പേടി അപ്പോയും മനസിനെ അലട്ടി ,

യാത്രയിൽ പെട്രോൾ പമ്പുകൾ പരമാവധി ഉപയോഗിച്ചു , ടോയ്ലറ്റ് സൗകര്യവും മിനറൽ വാട്ടറും അവിടെ നിന്നും ലഭിക്കും.

ഉച്ചയോടെ റോഡരികിലെ കടയിൽ നിന്നും നല്ല ചോറും മട്ടൻ കറിയും തിന്നു ,നല്ല അടിപൊളി ഫുഡ് , കടയുടമ യുടെ സ്വഭാവ വിശേഷണം കൊണ്ട് കൂടെ ഒരു സെൽഫിയും എടുത്ത് മുന്നോട്ട് നീങ്ങി , റോഡിന്റെ അവസ്ഥ വൻ പരാജയം , പ്ലാൻ പോലെ മുന്നോട്ട് പോകുന്നില്ല ,

ദിവസങ്ങൾക്ക് ശേഷം നല്ല ഭക്ഷണം ആദിത്യ മര്യാദയോടെ തന്ന ഹോട്ടലുടമയോടൊപ്പം

മനം മയക്കുന്ന യാത്രയാണ് ജമ്മു ശ്രീനഗർ ഹൈവേ , ഭയാനകരമായ യാത്രയിലും ഒരു വശത്തെ കൊക്കയുടെ താഴ്വാരത്തുകൂടെ ഒഴുകുന്ന അരുവി ഏതൊരു സഞ്ചാരിയുടെയും മനം മയക്കും. യാത്രയെ സ്നേഹിക്കുന്ന കുറെ സഞ്ചാരികൾ , തമ്മിൽ ആശർവാദമറിയിച്ചും വിശേഷങ്ങൾ ചോദിച്ചും യാത്ര തുടർന്നു.

 

ഒരു വശം താഴ്ചയോടു കൂടിയ പാത

പഹ്ലഗമാണ് ലക്ഷ്യ സ്ഥാനം , കേട്ടറിവിൽ ഒരു കൊച്ചു സുന്ദരി , പ്രകൃതി അനുഗ്രഹിച്ച നാട് , യാത്ര തുടർന്നു എങ്ങനെയും പഹൽഗം എത്തണം എന്ന ഒരു ലക്ഷ്യം ,

വൈകുന്നേരം ആയപ്പോക്ക് റോഡിന്റെ ഭീകരത അവസാനിച്ചു പച്ചപ്പ് കൂടി വന്നു , നല്ല നിസ്കാര പള്ളി കണ്ടപ്പോ അവിടെ നിർത്തി , ചാറ്റൽ മഴ തുടങ്ങിട്ടുണ്ട് , ആളുകൾ നല്ല പെരുമാറ്റം , സൗന്ദര്യം കൂടി വരുന്നു എല്ലാവരും നല്ല സുന്ദരന്മാരും സുന്ദരികളും . പ്രകൃതിയും അവരുടെ കൂടെ സൗന്ദര്യം കൂടി വരുന്നു.

പഹ്ലഗത്തിലേക്ക് ഇനിയും ദൂരം കുറച്ചുണ്ട് ഇന്ന് അവിടെ താമസിച്ചു നാളെ ഉച്ചയോടെ തിരിച്ചു പോകാം എന്നാണ് മനസ്സിൽ ,

നേരം ഇരുട്ടി തുടങ്ങി കൂടെ ചാറ്റൽ മഴയും , തണുപ്പ് കൂടി കൂടി വന്നു , നല്ലൊരു ജാക്കറ്റ് പോലും ആരുടെയും കയ്യിൽ ഇല്ല , ഗ്ലൗസിൽ വെള്ളം കയറി തുടങ്ങി , കൈ മരവിച്ചു , യാത്ര അവസാനിപ്പിക്കാൻ പറ്റാത്ത അവസ്ഥ താമസിക്കാൻ പാകത്തിലൊരിടം കാണുന്നില്ല.

വലിയ ലോറികൾ കുറെ ഉണ്ട് ഈ റൂട്ടിൽ , വലിയ വളവുകളും ഇറക്കവും ഊർകാപുറത്തു വരുന്ന ഘട്ടറുകളും രാത്രി യാത്ര വളരെയധികം ദുഷ്കരമാക്കി ,

വഴിയിൽ കണ്ട തട്ടുകടയിൽ നിന്ന് നല്ല ചൂടുചായ കുടിച്ചപ്പോൾ ഒരാഷ്വാസം , 7 കിലോമീറ്റര് കൂടെ പോയാൽ ധാബയുണ്ട് അവിടെ താമസിക്കാം , കേരളത്തിൽ നിന്നാണെന്നു പറയുമ്പോ നല്ല മാന്യമായ സ്വീകരണം തരുന്നുണ്ട് ഗ്രാമവാസികൾ, കേരളക്കാർ നല്ലവരാണെന്നാണ് പൊതുവെ അവരുടെ അഭിപ്രായം

പ്രായസപ്പെട്ടു ബൈക്കെടുത്തു ധാബ വരെ പോകാമെന്ന് തീരുമാനിച്ചു , ആശ്വാസമെന്ന നിലക്ക് ഒരു 3 കിലോമീറ്റര് നല്ല ഒരു tunnel റോഡ് കിട്ടി , ആശ്വാസം മഴയില്ല നല്ല റോഡ് , ലൈറ്റുകൾ ബംഗിയായി വെച്ച റോഡിലൂടെ യുള്ള യാത്ര മനോഹരം.

ധാബ എത്തി , കേരളത്തിൽ നിന്നാണ് നല്ല തണുപ്പ് കൊണ്ടു വരുവാണ് എന്നറിഞ്ഞപ്പോ ധാബക്കാരൻ ഇവിടെ നിക്കണ്ട താഴെ നല്ല gust house കിട്ടും ഇല്ലെങ്കിൽ ഇങ്ങോട്ട് വന്നൊളി.

താഴെ 2 കിലോമീറ്റര് കഴിഞ്ഞു ഗസ്റ്റ് house കണ്ടു ചാടിയിറങ്ങി . തണുത്തു വിറക്കുന്നുണ്ട്😁 കടക്ക്കാരന്റെ മുന്നിൽ എല്ലാവരും അഭിനയികാണ് ജാബിർ ഇവിടെ റൂം വേണ്ട എന്നൊക്കെ പറയുന്നുണ്ട്😂 സത്യം പറഞ്ഞാ മൂപ്പര് 2000 പറഞ്ഞാലും റൂം എടുത്തുപോകും ,അവസാനം ഞങ്ങൾ പോകും തോന്നിയ വയസ്സൻ കാക്ക 500 രൂപക്ക് റൂം തന്നു😋😋

അവിടുന്ന് രാത്രി മട്ടൻ കറിയും ചപ്പാത്തിയും തിന്ന് ക്ഷീണം മാറ്റി നല്ല ഉറക്കവും കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *