ഹിമാലയൻ യാത്ര – പഞ്ചാബ്

ഇന്ന് നോർത്തിലെ ബൈക്ക് റൈഡ് സ്റ്റാർട്ട് ചെയ്‌തു , 3 ബുള്ളറ്റ് 1 അക്സസ്സ് , രാവിലെ ബൈക്കുകൾ പോസ് ചെയ്യാൻ നിർത്തിയപ്പോ തന്നെ നാട്ടുകാർ വന്നു അക്സസ്സ് നോക്കുന്നു 🛵,

യാത്രയുടെ തുടക്കം.

അക്സസ്സ് തേരാളി ജാബിറിനെ 😜എല്ലാവർക്കും ബഹുമാനം , കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് ഈ വണ്ടിയിലൊക്കെ പോകാവോ അതാണ് അവരെ സംശയം ,

പിന്നെ പോവാണ്ട് ഞങ്ങടെ നാട്ടിന്ന് സൈക്കിളിൽ വരെ പോകുന്നുണ്ട് എന്നിട്ടാ സ്കൂട്ടർ 😎

“നോ പ്രോബ്ലെം ഭായി , യെ സ്കൂട്ടർ ആചാഹേ” പറഞ്ഞു ജാബിർ കുഴങ്ങി🤣.

 

രാവിലെ എണീക്കാൻ വൈകി റൈഡ് സ്റ്റാർട്ട് ചെയാൻ ഏറെ വൈകി 12 മണിയായി പൊരിഞ്ഞ ചൂട് , മഞ്ഞു കാണിക്കാ പറഞ്ഞു കൊണ്ടുവന്നതാ അമീറിനെയൊക്കെ ഇടക്ക് സഹതാപത്തിന്റെ നോട്ടം, വെയിലെന്നു പറഞ്ഞാ ഒരു രക്ഷയുല്ല🙄

എന്നാലും സംഭവം സൂപ്പറാ , ഒരുമിച്ച് 4 ബൈക്കുകൾ ഇടക്ക് കാണുന്ന പയ്യന്മാർ തരുന്ന അഭിവാദ്യങ്ങൾക്ക് തിരിച്ചു ലൈക്ക് കൊടുത്തു 🤗

 

പഞ്ചാബിൽ നിറയെ ഗോതമ്പ് പാsങ്ങളാണ് , ഇപ്പൊ പക്ഷെ തരിശു ഭൂമിയാണ് , ഉഴുതു വെച്ചതാ അടുത്ത വിളവിറക്കാൻ🏕 , ഗോതമ്പ് തളിർത്തു നിക്കുന്നെ കാണാൻ മനോഹരമാകും , അടുത്ത വരവിൽ കാണണം.😚

ഇടക്ക് നിർത്തിയും തമാശ പറഞ്ഞു പോകുന്നതിനിടക്ക് അമീറിനെ കാണുന്നില്ല കുറച്ചു കഴിഞ്ഞു വന്നപ്പോ ആശാൻ പറയാ നല്ല വെയിൽ തണല് കണ്ടപ്പോ നിർത്തി കുറച്ചുറങ്ങീന്ന്🙄😲

യാത്ര ചെയ്യുന്നവർ ഉച്ച സമയം ഒഴിവാക്കുക , വെയിൽ കണ്ണിലേക്കടിച്ചാൽ മയക്കം വരും , വലിയ അപകടങ്ങൾ വന്നേക്കാം😮

രാത്രി പഞ്ചാബ് എത്തി , സിഖ് അമ്പലങ്ങളെ സൂചിപ്പിക്കുന്ന കവാടം ഞങ്ങളെ സ്വാഗതം ചെയ്തു , രാത്രി വെളിച്ചത്തിൽ തിളങ്ങി നിക്കുന്ന കവാടം സുന്ദരം,

പഞ്ചാബ് ഞങ്ങളെ സ്വാഗതം ചെയ്തു

രാത്രി സിറ്റി ഒന്നു കറങ്ങി റൂമിനു വിലപേശി , 600 രൂപക്ക് കിട്ടിയ റൂം AC ഇല്ലാത്തതിനാൽ ഒഴിവാക്കി , പകൽ സമയത്തെ യാത്ര നന്നേ ക്ഷീണിതരാക്കിറയിരുന്നു, ഗോൾഡൻ temple അടുത്തു തന്നെ 800 രൂപക്ക് AC റൂം കിട്ടി
അവിടത്തെ സിഖ് പയ്യൻ അവിടെ വന്നപ്പോ തന്നെ തിരുവനന്തപുരം കാരൻ റൈഡറേ whatsapp വീഡിയോ കാൾ ചെയ്ത് ഞങ്ങളെ മയക്കി🤓

രാത്രി ഗോൾഡൻ temple വിസിറ്റ് ചെയാൻ പറ്റിയില്ല, രാവിലെ നേരത്തെ ഗോൾഡൻ temple വിസിറ്റ് ചെയ്യാം എന്ന ഉറപ്പിൽ ഉറങ്ങി.

രാവിലെ എണീക്കാൻ വൈകി ജാബിർ നല്ല കലിപ്പിലാണ് , റൂമിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ ഗോൾഡൻ temple കാണാം ,

ഒരുപാട് ഫിലിമുകളിൽ ഗോൾഡൻ temple ന്റെ സൗന്ദര്യം അതികപേരും കണ്ടുകാണും,
ചെരുപ്പഴിച്ചു വെച്ച് കാൽ വെള്ളത്തിൽ നനച്ചേ ഉള്ളിൽ കയാറാനാവൂ , തലയിൽ towel കെട്ടണം , towelum അവർ അവിടെ വെച്ചിട്ടുണ്ട് , നോക്കാൻ കാവൽകാരും👳

സിഖ് ആത്മീയ ഭവനത്തിന്റെ ആദ്യ കാഴ്ച

സ്വർണ തിളക്കത്തിൽ സിക്കുകാരുടെ ആത്മീയ ഭവനം തിളങ്ങി നിൽക്കുന്നു ഒരു വലിയ തടാകത്തിനു നടുവിലായി , തടാകത്തിൽ കുളിക്കുന്നത് സിഖ്കാർക്ക് പുണ്ണിയമാണ് അവിടെ ഇറങ്ങാൻ മാത്രം മറ്റുള്ളവരെ അവർ സമ്മതിക്കുന്നില്ല ,പൊതുവിൽ സിഖുകാരോട് ഒരിഷ്ടം തോന്നി , മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരാണ്😊

ആത്മീയതയിൽ മുഴുകി നിൽക്കുന്ന സ്വാമി

എടുത്തു പറയേണ്ടതാണ് അവിടത്തെ സൗജന്യ ഭക്ഷണം , പതിനായിരക്കണക്കിന് ആളുകൾക്ക് ദിവസവും ഭക്ഷണം വിളമ്പുന്നു, കാണേണ്ട കാഴ്ച്ച തന്നെയാണ് അവരുടെ മാനേജ്മെന്റ് , ജോലിക്കാരല്ല അധികപേരും service എന്ന ചിന്ത മാത്രം,

വലിയ ഹാളിൽ നിലത്തിരുത്തി ഭക്ഷണം വിളമ്പി തരുന്നു

ഒരു 2 നില കെട്ടിടം മുകളിൽ ഭക്ഷണം വിളമ്പുന്ന ഹാളും, ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയും , താഴെ പാത്രം കഴുകലും എല്ലാം കൂടെ ഒരു ലോകം , അതും 24 മണിക്കൂറും ഭക്ഷണം നൽകുന്നു , ഒരു നേരമെങ്കിലും അവിടെ നിന്നും ഭക്ഷണം കഴിക്കണം , റൊട്ടിയും 2 തരം കറിയും , ചോറും പായസവും എല്ലാം കൂടെ സംഭവം ഉഷാർ😊😊

കഴുകിയ പാത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു

2 നേരത്തെ ഭക്ഷണം 🌯🌮അവിടെ നിന്നു തന്നെ ആയിരുന്നു , മിസ്സ് ചെയ്യരുത് ഒരു സഞ്ചാരികളും ,രാത്രിയിൽ അമ്പല നടയിൽ 🕍കിടന്ന് സിഖ് ഗാനങ്ങൾ ആസാദിക്കാൻ പ്രത്യേക അനുഭൂതിയാണ് , സഞ്ചാരികൾ അവിടെ തന്നെ ഉറക്കവും ആവുന്നതാണ് നല്ലത്, ലഗേജ് കൂടുതൽ ആയതിനാൽ ഞങ്ങൾക്ക് അത് സാധിച്ചില്ല.

രാത്രിയിലെ അമ്പല കാഴ്ച

വാഗാ ബോർഡർ

വാഗാ ബോർഡർ ഒരു വികാരമാണ് ഉച്ചയോടെ തന്നെ വാഗാ ബോർഡറിലേക്ക് പുറപ്പെട്ടു , ലൈൻ നിന്ന് കയറണം , ഹെൽമെറ്റ് കയ്യിൽ വെച്ച അമീറിനെ തിരിച്ചയച്ചു ,

2 ഗാലറി ഒരു മതിലിനപ്പുറം പാക്കിസ്ഥാൻ ഇപ്പുറം ഇന്ത്യ , രാജ്യ സ്നേഹം തുളുമ്പുന്ന ഇരു രാജ്യങ്ങളിലെ ജനങ്ങൾ, ഒരുമിച്ചു നേടിയ സ്വാതന്ത്രം ,ബ്രിട്ടിഷുകാർ തന്ന ശിക്ഷ .

മിലിറ്ററി anchor വളരെ ആക്റ്റീവ് ആണ് പാകിസ്ഥാനെ കളിയാക്കിയും മറ്റും ആശാൻ ഇന്ത്യക്കാരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും , ശരിക്കും രാജ്യ സ്നേഹം പരമൊന്നതിയിൽ എത്തിപ്പോകും 2 രാജ്യകാരും. പൊതുവെ ചെറുതാണ് പാകിസ്ഥാന്റെ ഗാലറി.

രാജ്യസ്നേഹം തുളുമ്പുന്ന ഗാനം മുഴങ്ങുന്നു
6 മണിയോടെ കൊടിപിടിച്ചു ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും വന്ന സ്ത്രീകൾ ദേശിയ പതാകയേന്തി പരേഡിന് തുടക്കമായി , പിന്നെ ഇരു രാജ്യങ്ങളിലെയും ജവാന്മാർ തങ്ങളുടെ രാജ്യത്തിന്റെ ധീരത കാണിക്കുന്നു മസിൽ പിടിച്ചു നടന്നും , മീശ പിരിച്ചും , തോക്കേന്തിയും വട്ടം കറങ്ങിയും കാണികളെ ആവേഷത്തിലാക്കി ,

ഒരിത്തിരി രാജ്യസ്നേഹം കൂടിപ്പോകും ഏതൊരു ഇന്ത്യക്കാരനും , ഒത്തിരി അഭിമാനത്തോടെ ഞങ്ങളത് ആസ്വദിച്ചു

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja