ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 3)

പഹൽഗം
26/06/2018 tuesday
അതിരാവിലെ എണീറ്റു 32 കിലോമീറ്ററോളം പോയി വരാൻ എടുക്കും പിന്നെ ആറു വാലിയിലേക്കുള്ള 12 കിലോമീറ്ററും 44 കിലോമീറ്റർ നടക്കണം അതും കുന്നും മലയും കാടും പുഴയും കടന്ന് എങ്ങനെ നടക്കും എന്നതൊരു ചോദ്യ ചിഹ്നമായിരുന്നു.

ജാവേദ് ഞങ്ങൾ എണീറ്റപ്പോക്ക് ഉച്ചക്ക് കഴിക്കാനുള്ള ഫുടൊക്കെ എടുത്ത് വെച്ചിട്ടുണ്ട്, പോനിയെയും പോനിക്കാരനെയും ജാവേദ് തിരിച്ചയച്ചു.

നടന്നു തുടങ്ങി തലേ ദിവസത്തെ പോലെതന്നെ അതേ പ്രകൃതി, ഞങ്ങൾ നദിക്കരയിലൂടെ നടന്നു ജാവേദ് വന്നില്ല നിങ്ങൾ നടന്നോ ഞാനെത്താം ഞങ്ങടെ കൂടെയുള്ള ആറിയ നടത്തം അയാളെ മടുപ്പിക്കുന്നു.

പുഴയിലെ വെള്ളം എടുത്തുപറയേണ്ടതാണ് , പഞ്ചാര മണലിലൂടെ കല്ലുകളിൽ തട്ടി ഒഴുകുന്ന വെള്ളം ഞങ്ങൾ ആസ്വദിച്ച് കുടിച്ചു.
പുഴക്കര കഴിയാറായപ്പോഴേക്കും ജാവേദ് വന്നു , ആട്ടിടയന്മാരുടെ എണ്ണം കൂടി വന്നു ഒരിടത്ത് കാവൽനായ ഞങ്ങളെ ഓടിച്ചു ജാവേദ് ഓടിവന്നു രക്ഷപ്പെടുത്തി. എല്ലാ വീടുകളിലും കോഴികളും ഉണ്ട് , തലേ ദിവസം ഒരുപാട് തിരഞ്ഞതാ ഒരു കോഴിയെപ്പോലും കണ്ടില്ല.

ജാവേദ് കൂടെ വന്നപ്പോ ആവേശമായി അടുത്ത മല എത്തിയാൽ പെട്ടെന്നെത്തും എന്നൊക്കെ പറഞ്ഞ് ആശാൻ ഞങ്ങളെ നടത്തിച്ചു . ആശാനറിയാം 12 കിലോമീറ്റർ നടന്ന ഞങ്ങൾ ഇന്ന് 44 കിലോമീറ്റർ എങ്ങനെ നടക്കുമെന്ന്.

ഗലീഷ്യർ അടുത്ത് വരുന്നപോലെ തോന്നിത്തുടങ്ങി , വഴിയരികിൽ ആട്ടിന്കൂട്ടങ്ങൾക്ക് അടുത്ത് വെച്ച് ഭക്ഷണം കഴിച്ചു, ജാവേദ് തലേ ദിവസത്തെ ആട്ടിറച്ചി വേവിച്ചെടുത്തു കൊണ്ടുവന്നിട്ടുണ്ട്, തണുത്തുറഞ്ഞ ഇറച്ചിയാണെങ്കിലും വിഷപ്പ് അതിനൊരു രുചി തന്നു, ഇറച്ചിയും ബ്രെഡും പഴവും ജാമും എല്ലാം കൂടെ സംഗതി ഉഷാറായി.

ജാവേദ് ആട്ടിടയന്മാരുടെ വീടുകളിൽ കയറി കുശലങ്ങൾ അന്വേഷിക്കുന്നു.മരങ്ങൾ കുറഞ്ഞു ആകാശവും ഭൂമിയും മാത്രം വെയിൽ ഉണ്ടെങ്കിലും തണുപ്പ് അതിനെ ഏല്പിക്കുന്നില്ല , കുറച്ചു നടന്നു ഒരു ആട്ടിടയന്റെ വീട്ടിലേക്ക് ക്ഷണിച്ചു തിരിച്ചു വരുമ്പോൾ കയറാം എന്ന ഉറപ്പിൽ നടന്നു,

10 കിലോമീറ്റർ ആയിട്ടുള്ളു ഉച്ച ആവാറായി എല്ലാവരും തളർന്നു തുടങ്ങി , ജാവേദ് എന്റടുത്തു വന്നു പറഞ്ഞു ഇങ്ങനെ പോയാൽ തിരിച്ചെത്തത്തില്ല ലെതർ വാലിയിൽ നിന്ന് സാമാനങ്ങളെല്ലാം കൊണ്ടുപോയി അവിടെ ഇനി നിക്കാനും പറ്റത്തില്ല. ഗലീഷ്യർ അടുത്ത് പോവാതെ തിരിച്ചു പോവാനും പറ്റത്തില്ല. ജാവേദ് ഒരു ഓപ്ഷൻ പറഞ്ഞു പോനിയിൽ പോകാം , ഇസ്രായേലുകാരൻ പോനിയിൽ നിന്ന് വീണത് കണ്ടു ഒരുപാട് ചിരിച്ചതാ ആ വീഡിയോയും ഞങ്ങളെടുത്തിട്ടുണ്ട്?.പടച്ചോൻ അതിനു തിരിച്ചു പണി തരുമോ എന്ന പേടി ഇല്ലാതില്ല?

ജാവേദ് പോനി തിരഞ്ഞു പോയി ഒരു 2 പോനിയെ കിട്ടിയുള്ളൂ , ഞാനും ജാബിറും ചാടി കയറി , ആഹാ അടിപൊളി പോനിക്കാരൻ കയറു പിടിക്കുന്നു , നല്ല സ്പീഡിലാ പോകുന്നതെന്ന് പുറകെ ഓടുന്ന അമീറിനേം ജവാദിനെയും കണ്ടപ്പോ മനസ്സിലായി? അവസാനം പോനിക്കാരനോട് സംസാരിച്ച് അവരെ അവിടെ നിർത്തി ഞങ്ങൾ പോയി, ഞങ്ങളെ മുകളിൽ എത്തിച്ചു അവരെ കൊണ്ടുവരും .തിരിച്ചു പോകുമ്പോക് 2 പോനിക്കൂടെ കണ്ടെത്താം എന്ന ഉറപ്പ് ജാവേദും തന്നു.

പിന്നീടങ്ങോട്ട് യാത്ര പോനിക്കെ കഴിയു എന്നു തോന്നി , വലിയ പാറകൂട്ടങ്ങൾ ആഘാത താഴ്ചകൾ പോനി വളരെ വൈദഗ്ത്യത്തോടെ നടക്കുന്നു പോനിക്കാരൻ പോനി ഡ്രൈവിംഗ് പഠിപ്പിച്ചു തന്നു പിന്നെ brrrrrr എന്നു പറഞ്ഞാൽ പോനി സ്പീഡിൽ പോകും?
പിന്നെ പോനി ആശാൻ എന്റെ കയ്യിൽ കയറു തന്നു എന്നെക്കാൾ എന്നെ പോനിക്കാരന് വിശ്വാസം?.പിന്നെ ഒന്നും നോക്കിയില്ല ഫുൾ കണ്ട്രോൾ നമ്മടെ കയ്യിൽ. പോനിയുടെ കൂടെത്തന്നെ ജാവേദ് നടക്കുന്നു സമ്മതിക്കണം.

അരമണിക്കൂർ കഴിഞ്ഞു ഒരു ആട്ടിടയന്മാരുടെ വീടിനടുത്ത് നിർത്തി അവിടുന്ന് ഗലീഷ്യർ നന്നായി കാണാം ഞങ്ങളവിടെ ഇറങ്ങി പോണിക്കാരൻ അവരെ കൊണ്ടുവരാൻ പോയി,

ജാവേദ് ആട്ടിടയന്മാരുടെ വീട്ടിലേക്ക് ക്ഷണിച്ചു ആദ്യമായി കയറുകയാണ് മരംകൊണ്ടുള്ള വീട്, മരം അപ്പാടെ അടർത്തി വെച്ച വീട് , ഉള്ളിൽ ഒരു സൈഡിൽ അടുപ്പ് റൂമിനെ 2 ആയി കർട്ടൻ ഇട്ടുതിരിച്ചിരിക്കുന്നു , ചിരിയോടെ വീട്ടുകാരി സ്വാഗതം ചെയ്തു , ചമ്രപടിയിട്ട് അവരുടെ കൂടെ ഇരുന്നു. ഹിന്ദി സംസാരിക്കാൻ അറിയില്ല കാശ്മീരി ആണ് ഫോട്ടോ എടുത്തപ്പോ അവരെന്തൊ ജാവേദിനോട് പറഞ്ഞു ,ഫോട്ടോ അവർക്കും വേണം എന്ന് പറഞ്ഞതാ എന്നു ജാവേദ് പറഞ്ഞപ്പോ സമാധാനമായി .

നല്ല ചൂടുപാൽ പിഞ്ഞാണത്തിൽ തന്നു ആസ്വദിച്ചു കുടിച്ചു വീണ്ടും ഒഴിച്ചുതന്നു , സ്നേഹമുള്ളവരാ , കാണാൻ ചന്തമുള്ളവരും . വീട്ടുകാരിയുടെ കൈ ഉളുക്കിയിരുന്നു മരുന്ന് കൊടുക്കാൻ ഞങ്ങൾക്കായില്ല എടുക്കാൻ മറന്നിരുന്നു. വീടുകൾക്ക് ഉയരം കുറവാണ്, കുനിഞ്ഞു കയറണം വീടിനുള്ളിൽ.വീട്ടിൽ നിന്ന് അവരോട് സലാം പറഞ്ഞിറങ്ങി.

ജവാദും അമീറും അപ്പോഴേക്കും എത്തി. ഗലീഷ്യർ കണ്‌കുളിർക്കെ കണ്ടു ഞങ്ങൾ തിരിച്ചിറങ്ങി വന്നപോലെ തന്നെ ഞങ്ങൾ ആദ്യം പോയി , നല്ല അടിപൊളി യാത്ര അപകടകരമായ ഇറക്കങ്ങൾ നദിക്കരയിൽ കുത്തനെയുള്ള സ്ഥലങ്ങൾ പോനിയൊന്ന് തളർന്നാൽ പോനിയും നമ്മളും താഴെ , അടിപൊളി പോനിക്കാരൻ കൂടെയില്ല, അടിപോളീ??

മുന്നേ പറഞ്ഞ ആട്ടിടയന്റെ വീടിനടുത്ത് നിർത്തി പോനിക്കാരൻ തിരിച്ചുപോയി . ജാവേദ് ഞങ്ങളെ ഒരു ആട്ടിടയന്റെ വീട്ടിലേക്ക് കൊണ്ടുപോയി പിഞ്ഞാണം നിറയെ പാല് തന്നു പഹ്ലഗത്തിൽ ഞാൻ കണ്ട സുന്ദരി അവരായിരുന്നു , ജാവേദ് അവരോട് എന്തൊക്കെയോ കുശലാന്വേഷണം പറഞ്ഞുകൊണ്ടിരുന്നു , അവരുടെ വീട്ടിലെ 2 പോനികളെ ഞങ്ങൾക്ക് കിട്ടി .

ജവാദും അമീറും എത്തി ഞങ്ങൾ പോനികളെ brrr , thu , അനുസരണക്കേട് കാണിച്ചാൽ സാലെ ഹറാമി എന്നൊക്കെ വിളിച്ചു മേച്ചു മടന്നു , 4 പേരും കൂടെ നല്ല രസം അമീറിന്റെ കുതിര പുഴയിലോട്ട് താഴെ നല്ല ആഴമുള്ളിടം അമീർ കുതിരയോട് ,

“പോവല്ലേ പോവല്ലേ അതല്ല റൂട്ട് പോവല്ലേ???”

എന്നു പറഞ്ഞു കരഞ്ഞതൊക്കെ നല്ല ഓർമ്മകൾ

വഴിയിൽ വെച്ചു എന്റെ കുതിര കൂട്ടത്തിൽ വലിയവൻ എന്നെയും കൊണ്ടോടി മൂക്കുകയർ പിടിച്ചിട്ടൊന്നും നിക്കുന്നില്ല ,ശരിക്കും ഭയന്നു .അവസാനം പോനിക്കാരൻ ഓടി വന്നു പിടിച്ചു , പിന്നെ ജാവേദ് കുറച്ചു നേരം അവന്റെ മേൽ കയറി.പാവം കൊറേ നടന്നതാ. കൂടെ ഓടാൻ എനിക്ക് പറ്റുന്നില്ല വേഗം തിരിച്ചു കയറി.

തിരിച്ചു വന്നത് വേറെ റൂട്ടിൽ കല്ലും ആഴമേറിയ വഴികളും പുഴകളും എല്ലാം പോനിക്ക് അനായാസം പോവാൻ പറ്റുന്നു , നല്ല പോലെ ബാലൻസ് ചെയ്യണം . വൈകുന്നേരത്തോടെ പോനികൾ കാടും മലയും കുന്നുകളും പുഴകളും കടന്ന് ഞങ്ങളെ ആറു വാലിയിൽ എത്തിച്ചു.

ജാവേദിന്റെ വീട്ടിൽ ഭാര്യ ഫുടൊക്കെ വിളമ്പി കാത്തു നിൽക്കുന്നുണ്ടായിരുന്നു , ഞങ്ങൾ ഫുഡ് കഴിച്ചു കുറച്ചു നേരം സംസാരിച് ഉറങ്ങി , രാവിലെ പുഴയിൽ നിന്ന് നല്ലൊരു കുളിയും പാസാക്കി ജാവേദിനോടും കുടുംബത്തോടും നന്ദി പറഞ്ഞിറങ്ങി , പോകുമ്പോൾ ആ പ്രാന്തൻ കെട്ടിപിടിച്ച് വീണ്ടും വരണം എന്നു പറഞ്ഞു ഞങ്ങളെ യാത്രയായച്ചു…

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja