ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 2)

പഹൽഗം
25/06/2018 monday

രാവിലെതന്നെ എണീറ്റു , ഉറപ്പിച്ചു ജാവേദിന്റെ വീട് സ്വർഗം തന്നെ , ടോയ്ലറ്റ് പുറത്ത് ഒരു ഷെഡ് കെട്ടിയതാണ് , കൊറച്ചു പ്രയാസം തന്നെ അതിൽ കാര്യം സാധിക്കാൻ ആയതിനാൽ തന്നെ അധികപേരും വിശാലമായ ഭൂമി തിരഞ്ഞെടുത്തു.

വീട് മുകളിലെ നില ഇല്ല ,പണിതു തുടങ്ങിയിട്ടെ ഉള്ളു. വീട് നോക്കുന്ന എന്നോട് ജാവേത് സംസാരിച്ചു പൈസ ഇല്ലാഞ്ഞിട്ടാ ഉണ്ടേൽ നല്ല ബാത്റൂമും മുകളിൽ റൂമുകളും എല്ലാം ഉണ്ടാക്കിയേനെ .

ജവെദിന്റെ മകൻ നല്ലവണ്ണം സംസാരിക്കുന്നു അവന്റെ ഉപ്പയെപ്പോലെ തന്നെ. താഴേ താഴ്വാരത് കുളിക്കാൻ പോകാൻ ഇരിക്കുമ്പോ അവൻ വന്നു ,താഴെ ബാലുവിനെ കണ്ടിട്ടുണ്ട് അവിടെ പോകണ്ട. കരടിയെ കണ്ടിട്ടുണ്ട് പോലും അത് സാക്ഷ്യപ്പെടുത്തി അവന്റെ ഉമ്മയും. പിന്നെ പോവാൻ നിന്നില്ല സൈഡിലെ അരുവിലേക്ക് പോയി.

ഫോട്ടോ എടുക്കാൻ ചാർജ് വേണം 2 ദിവസം ഇനി ചാർജ് ചെയ്യാൻ പറ്റത്തില്ല ,ജാവെദിന്റെ കൂടെ അങ്ങാടിയിലേക്ക് പോയി അവിടെ ഒരു ഷോപ്പിൽ ചാർജിലിട്ടു, ജാവേദ് അപ്പോഴേക്കും ട്രെക്കിങ്നുള്ള സാധനങ്ങൾ വാങ്ങാൻ പോയി , മട്ടൻ , പച്ചക്കറി ,ഗ്യാസ് , റൊട്ടിയുണ്ടാക്കാൻ പൊടി അങ്ങനെ എല്ലാം വേണം 2 ദിവസത്തെ ട്രെക്കിങ് ആണ് എല്ലാം കൊണ്ടുപോണം .

പെട്ടെന്ന് അവിടെ ഞങ്ങളുടെ ബൈക് പാർക്ക് ചെയ്തയിടം BSF വളഞ്ഞു , കൂടെ വട്ടമിട്ട് ഒരു ഹെലികോപ്ടറും പറന്നു , അടുത്തുള്ള ബ്യുൽഡിങ് വളഞ്ഞു BSF അറ്റാക്കിങ് , പേടിച്ചുപോയി , ബൈക് അവിടെ ലോക്ക് ആയാൽ എല്ലാ പ്ലാനും തെറ്റും , നാട്ടുകാരോട് ചോദിച്ചപ്പോ മോക്ക്ഡ്രിൽ ആണെന്ന് അറിഞ്ഞു , അത്യാവശ്യം സ്റ്റാൻഡേർഡ് മോക്ഡ്രിൽ.

തെറ്റില്ലാത്ത അങ്ങാടി എല്ലാം ലഭിക്കുന്ന സ്ഥലം , ഞങ്ങൾ കുറച്ചു ചോക്ലേറ്റസും റൈൻകോട്ടും എല്ലാം വാങ്ങി ആറു വാലിയിലേക്ക് പോയി അവിടെ ബൈക് പാർക്ക് ചെയ്തു.

ജാവേദ് അപ്പോഴേക്കും ഒരു പോനിയുടെ മുകളിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് , പോനിക്കാരനും കൂടെ വരും ക്യാമ്പിംഗ് സ്ഥലത്തു സാധനങ്ങൾ എത്തിക്കുക അതാണയാളുടെ ജോലി.

യാത്ര തുടങ്ങി മലകൾ കയറിയുള്ള ആദ്യ സമയങ്ങളിൽ തന്നെ അതികപേരും തളർന്നു , ഞാൻ ജവെദിന്റെ കൂടെ സംസാരിക്കാൻ ക്ഷീണം മാറ്റിവെച്ചു കൂടെ തന്നെ കൂടി . ജാവെദിനു മെല്ലെ നടക്കാൻ പ്രയാസമാണ്, പോനി കുറെ ദൂരെ പോയിട്ടുണ്ട് അവന്റെ കൂടെ എത്താൻ പറ്റില്ല , ഇന്ന് ഇനി ലെതർ വാലി എത്തണം 12 കിലോമീറ്ററോളം ഉണ്ട് ,

പറയാൻ വാക്കുകളില്ല പച്ച വിരിച്ച താഴ്വാരങ്ങളിലൂടെ ചിലയിടങ്ങളിൽ ചെറിയ നടപ്പാതകൾ താഴെ വലിയ ആഴത്തിലുള്ള സ്ഥലങ്ങൾ ,പോനികൾ അതിലൂടെ നല്ല വൈതക്ത്യത്തോടെ നടക്കുന്നു.

മലമുകളിൽ ആട്ടിടയന്മാർ പലയിടതുമുണ്ട് ഞങ്ങളുടെ വഴിയിൽ ഒരുകൂട്ടം വന്നു 100 ലതികം ആടുകൾ ഒരുമിച്ചു വരുന്നു കൂടെ കാവൽക്കാരൻ നായയും യജമാനനും, 5 മിനിറ്റെങ്കിലും എടുത്തു എല്ലാം ഞങ്ങളെ കടന്ന് പോകാൻ.

യാത്രയിൽ ജാവേദിനോട് കുറെ കാര്യങ്ങൾ ചോദിച്ചു മഞ്ഞു കാലത്ത് 2 അടിയോ മുകളിലോ മഞ്ഞുണ്ടാകും ട്രെക്കിക്കിങ് നടത്താറില്ല ആ സമയങ്ങളിൽ ,

ജവെദിനു മിലിറ്ററി തോക്ക് ചൂണ്ടി നിക്കുന്നത് ഇഷ്ടക്കുറവുണ്ട് , ബോർഡർ സെക്യൂരിറ്റി പോരെ പാവങ്ങളായ ഞങ്ങടെ നേരെ എന്തിനാ തോക്കു ചൂണ്ടുന്നെ എന്നാണ് ജാവേദ് ചോദിക്കുന്നത്.

ജിഹാദ് അനുകൂലിക്കുന്നുണ്ടോ എന്ന കൂട്ടതിലൊരുത്തന്റെ ചോദ്യത്തിന് ജാവേദ് തന്ന മറുപടി ഒരുപാടിഷ്ടപ്പെട്ടു , അതേ അനുകൂലിക്കുന്നു ജിഹാദെന്നാൽ ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങി സമ്പാദിച്ചു എന്റെ വീട്ടുകാരെ നോക്കുന്നതാണ്. അല്ലാതെ മനുഷ്യരെ ഉപദ്രവിക്കുന്നതല്ല ,പ്രാന്ത വേഷത്തിലുള്ള അയാൾ നല്ലൊരു മനുഷ്യനാണ്

പുഴകളും വെള്ള ചാട്ടങ്ങളും കഴിഞ്ഞു വഴിയരികിൽ ഒരു ചെറിയ കട കണ്ടു , എല്ലാം ഉണ്ട് ഉപ്പു മുതൽ കർപ്പൂരം വരെ എന്നൊക്കെ പറയാം, കാട്ടിനുള്ളിൽ മരംകൊണ്ടുണ്ടാക്കിയ ചെറിയ കട , അവിടെത്തിയപ്പോ നല്ല മഴയും വേഗം കടയിലേക്ക് കയറി , പോനിയുടെ മുകളിൽ വെച്ചു കൊണ്ടുവരുന്നതാണ് സാധനങ്ങൾ , ടൂറിസ്റ്റുകൾ വളരെ കുറവാണ് , ആട്ടിടയന്മാർക്ക് വേണ്ടിയുള്ള കടയാണ് നല്ല ചൂടുള്ള ചായ ആസ്വദിച്ചു കുടിച്ചു.വിലയൽപ്പം കൂടുതലാണ് എന്നത് അവരുടെ അധ്വാനം വലുതായതിനാൽ മറക്കാം .

1 കിലോമീറ്റർ കൂടെ നടന്നാൽ ലെതർ വാലി എത്താം വേറെ ചില സഞ്ചാരികളെ കൂടെ കണ്ടു അവർ ഇസ്രായേലിൽ നിന്ന് വന്നവരാണ് , മഴ നടത്തം ആസ്വാദിച് ഒരു കിലോമീറ്റർ നടന്നു ദൂരെ നിന്നെ കാണാം കാടിനു നടുവിൽ മരംകൊണ്ടുള്ള 2 വീടുകളും കുറെ ടെന്റുകളും ,

പുഴ കുറുകെ കടന്ന് പുൽമേടുകളിലൂടെ നടന്ന് മരവീട്ടിലേക്ക് കടന്നു മഴയായതിനാൽ ടെന്റ് വേണ്ട എന്ന തീരുമാനമെടുത്തു , പിന്നെ ആ വീട് റെന്റിനെക്കാ ബംഗിയും കംഫർട്ടും ഉണ്ടുതാനും. നാലു ഭാഗവും മലകൾ നിറഞ്ഞു പുൽമൈതാനത്ത് നിൽക്കുന്നു വീട് ,

വീടിനുളിൽ കയറിയപാടെ നല്ല ഒന്നാന്തരം ചായ തന്നു എനിക്ക് പാൽ വേണം പറഞ്ഞപ്പോൾ ആട്ടിടയനെ വിളിച്ച് പാൽ കൊണ്ടുവരീച്ചു , ചെമ്മറിയാടിൻ പാലാണ് , നല്ല ചൂടുപാലും കുടിച്ചു അവിടെയിരുന്നു.

ദൂരെ ആട്ടിന്കൂട്ടങ്ങളെ കാണുന്നുണ്ട് , 2 മാസങ്ങൾ കൂടുമ്പോൾ അവരെയും കൊണ്ട് പുതിയ മേച്ചിൽ തേടി നടക്കും ആട്ടിടയന്മാർ , ആടുകളെ വാടകവാടകക്ക് എടുക്കുന്ന ആട്ടിടയന്മാരുമുണ്ട് 40 രൂപക്കോ 50 രൂപക്കോ 1 മാസക്കാലം ആടിനെ അവർ മേയ്ക്കും , അതുപോലെ മഞ്ഞു കാലത്തെക്കുള്ള പുല്ല് സൂക്ഷിച്ചു വെക്കും മഞ്ഞു കാലത്ത് 2 അടിയോളം മഞ്ഞു പൊങ്ങി നില്കുന്നയിടങ്ങളാകും ആതികവും.

ദൂരെ ഗലീഷ്യർ കാണുന്നുണ്ട് , അവിടേക്കാണ് അടുത്ത ദിവസത്തെ യാത്ര 16 കിലോമീറ്റർ ദൂരമുണ്ട് , മഞ്ഞു പാളികൾ രൂപപ്പെട്ട മലനിരകളാണ് ഗലീഷ്യർ , കോൾ ഹൈ ഗലീഷ്യർ ആണ് പോകാനുദ്ദേശിക്കുന്നത്.

വിശപ്പ് മൂർത്ഥന്യത്തിൽ എത്തിട്ടുണ്ട് ജാവേദിനോട് കാര്യം പറഞ്ഞു , ജവെദും പോനിക്കാരനും കുറച്ചു ആട്ടിറച്ചിയെടുത്തു കുക്കറിലിട്ടു , 2 പീസ് വീതം വേവിച്ചെടുത്തു റൊട്ടിയും ചൂടാക്കി കൂട്ടിയിടിച്ചു?.ചെമ്മരിയാടിൽ ഇറച്ചി കുറച്ചു കട്ടി കൂടുതലാണ് നമ്മുടെ നാട്ടിലെ ആട്ടിറച്ചിപോലല്ല , എനിക്ക് നന്നായി ബോധിച്ചു.

പുറത്തു എല്ലു കോച്ചുന്ന തണുപ്പ് ,എന്നാലും ഉള്ളിലിരിക്കാൻ തോന്നിയില്ല , പുറത്തു നമ്മുടെ പോനിക്കുട്ടൻ പുല്ല് തിന്നുന്നുണ്ട് വെളുത്തു തുടുത്ത പോനിയെ ഒന്ന് കുളിപ്പിച്ചെടുത്താൽ നല്ല ചന്തമാവും, അമീറും കൂടെയിറങ്ങി അമീറിന് ചെറിയ കഴുതകളെ നല്ല ഇഷ്ടായിണ്ട് , കഴുതാക്കുട്ടന്മാരെ കൂടെ ഫോട്ടോയെടുത്തു ഗലിഷ്യറും നോക്കി നടന്നു .

ഒരാടിനെ ചുട്ടെടുക്കണം എന്നത് ഒരാഗ്രഹാർന്നു അവസാനം ജാവേദ് ആട്ടിടയന്മാരെ തേടിപോയി , 3500 വലിയ ഒരാടിനെ ഉറപ്പിച്ചു , അവസാനം ഞങ്ങളും കൂടിപ്പോയി അവിടെ എത്തിയപ്പോ ആട്ടിടയൻ പണി തന്നു ചെറിയ ഒരു മുടന്തൻ ആടിനെ 4000 തരാം എന്ന് വേണ്ടെടോ അന്റെ ആട് പറഞ്ഞു ഞങ്ങൾ തിരിച്ചു നടന്നു.?

പാവം ജാവേദ് ടെൻഷനാവണ്ട ഞാൻ കുറച്ചു കൂടുതൽ ഇറച്ചി കഷണങ്ങൾ വാങ്ങിട്ടുണ്ട് അത് വെച്ച് ക്യാമ്പ് ഫയറിൽ പൊരിച്ചടിക്കാം , ആശാനറിയില്ലല്ലോ നമുക്ക് ഒരാടിനെ മൊത്തം കെട്ടിത്തൂക്കി തിന്നാനുള്ള കൊതികൊണ്ടാണെന്ന് , നേരം ഇരുട്ടി തുടങ്ങി ദൂരെ ഗലീഷ്യർ തൂവെള്ള നിറമായി തുടങ്ങി . അരുവി ചാന്ദ്ര വെളിച്ചത്തിൽ വെട്ടിത്തിളങ്ങി , ഞങ്ങളും കൂടണഞ്ഞു .

രാത്രി ചോറും മട്ടൻ പീസും നല്ല പച്ചക്കറിയും വിളമ്പി കാശ്മീരി സാഹോദര്യത്തിൽ ഞങ്ങൾ വട്ടമിട്ടിരുന്നു , കൂട്ടത്തിൽ ചിലർക്ക് ആട്ടിറച്ചി പറ്റിയില്ല ഞാനതുംകൂടെ തിന്നു?.മെഴുകുതിരി വെളിച്ചത്തിലായിരുന്നു ഭക്ഷണം കഴിച്ചത്,

ഭക്ഷണം കഴിഞ്ഞു ഞാനും ജാബിറും പുറത്തിറങ്ങി അപ്പോഴേക്കും ജാവേദ് വിറകുമായി വന്നിരുന്നു , കുറെ ബുദ്ധിമുട്ടി വിറക് കത്തിച്ചെടുത്തു , ചാന്ദ്ര വെളിച്ചവും നക്ഷത്രങ്ങളും ദൂരെ ഗലിഷ്യറും എല്ലാം കണ്ടു മരം കോച്ചുന്ന തണുപ്പിൽ ഞങ്ങളാ രാത്രി ആസ്വദിച്ചു , ഒരുപാട് സ്വപ്നങ്ങൾ പങ്കുവെച്ചു, ദൈവം തന്ന രാത്രി. രാത്രി വൈകി വിറക് കത്തുന്നില്ല വവേദ് മതി ഇനി ഉറങ്ങാം പറഞ്ഞപ്പോ ഞാൻ ഇത് കത്തി തീർന്നിട്ടെ പോരു പൈസ കൊടുത്തു വാങ്ങിയ വിറകാണെന്ന് ?, ഹാ അതേ പൈസ കൊടുത്തതാണേൽ കത്തണം ആശാൻ കത്തിച്ചു ഓറങ്ങിയാമതി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ പോയി കിടന്നു.
തുടരും…

Posts created 26

One thought on “ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 2)

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja