ഹിമാലയൻ യാത്ര – ബൈക്കുകളെയും കൊണ്ടൊരു ട്രെയിൻ യാത്ര

Date : 16/06/2016

ഏതൊരു റൈഡറെയും പോലെ ഞങ്ങളും സ്വപ്നം കണ്ടു ഹിമാലയത്തിലൂടെ സ്വന്തം ബൈക്കിൽ ഒരു യാത്ര അതിനായി ഇറങ്ങി പുറപ്പെട്ടു സമയക്കുറവ് കാരണം ചണ്ഡിഗർ വരെ ട്രെയിനിൽ ബൈക്കുകൾ കൊണ്ടുപോയി അവിടെ നിന്നും കശ്മീർ വഴി ലേഹ് ലഡാകിലൂടെ മണാലിയിലേക്ക് എത്തുക ഇതാണ് ലക്‌ഷ്യം , കൂടെ പ്രകൃതിയെ അറിഞ്ഞ് നാട്ടുകാരോട് വർത്തമാനം പറഞ്ഞു , മണ്ണിനെ തൊട്ടറിഞ്ഞു ഈ യാത്ര പൂർത്തിയാക്കണം മോഹവും .

വളരെ വിഷമം നിറഞ്ഞ ദിവസമായിരുന്നു എന്നിരുന്നാലും ഇപ്പൊ ഹാപ്പി ട്രെയിനിൽ ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത് , 4 ബൈക്കുകൾ കയറ്റുക എന്നത് ദുഷ്കരമാണെന്നു ഇന്നലെ തന്നെ റെയിൽവേ ഭാഗത്തുനിന്നും അറിയിച്ചിരുന്നു , സഹ യാത്രികൻ റെയിൽവേ ഉദ്യോഗസ്ഥനാണ് , അവന്റെ ആത്മാർത്ഥമായ പരിശ്രമം കാരണം ഇന്നലെ അവർ സമ്മതം മൂളി , പ്രാധാന്യം കൂടുതൽ തരാം എന്നുള്ള?

ട്രെയിനിൽ കയറ്റാൻ പാക്ക് ചെയ്ത ബൈക്

ഇന്നാണ് സഞ്ചാരികളെ ഹൃദയം തകർത്ത അടുത്ത ന്യൂസ് വന്നത് എന്തോ ടെക്‌നിക്കൽ കാരണത്താൽ പ്ലാറ്റ്ഫോം നാലിൽ എത്തേണ്ട ട്രെയിൻ വേറെ പ്ലാറ്റ്ഫോമിൽ വരും എന്ന ഒരു അറീപ്പ് , തകർന്നു പോയി സഞ്ചാരികളെ , പ്രശ്നം എന്തെന്നാൽ പ്ലാറ്ഫോം 4 ഇൽ ആണ് പാർസൽ , അതിനാൽ പാർസൽ അടുത്ത ട്രെയിനിൽ കയറ്റും അതാണ് റെയിൽവേ നിയമം ,കൂടെ വർക് ചെയ്യുന്നവർ അമീറിനെ അകമഴിഞ്ഞ് സഹായിച്ചു കണ്ട്രോൾ റൂമിൽ എമജൻസി മെസ്സേജ് പാസ്സ് ചെയ്ത് ട്രെയിൻ നാലാം പ്ലാറ്റ് ഫോമിലേക്ക് മാറ്റി തന്നു.

3 ബൈക്കുകൾ മുന്നിലെയും 1 ബൈക്കു ബാക്കിലെ ബോഗിയിലും കയറ്റി , റയിൽവേയിൽ ബൈക്കുകൾ പോയാൽ പ്രശ്നമില്ല എന്നു കയ്യെഴുത്തു കൊടുത്താണ് സാഹസത്തിനു മുതിർന്നത് , ബാക്കിലെ ബോഗിയിൽ ആണ് safe കാരണം മുന്നിൽ എന്തെങ്കിലും എമർജൻസി പാർസൽ വന്നാൽ നമ്മുടെ പാർസൽ തട്ടാം , അടുത്ത ട്രെയിനിൽ വരും എന്നാലും സമയം കണക്കാക്കിയുള്ള യാത്രയിൽ റിസ്ക്‌ തന്നെ , അവസാന നിമിഷം calicut to ചണ്ഡീഗഹ് റൈഡ് ആകിയാലോ എന്നു വരെ ആലോചിച്ചു , പക്ഷെ പാർസൽ ചാർജ് റീഫണ്ട് ചെയ്ത് തരാൻ പറ്റില്ല എന്ന കാരണം കൊണ്ട് മാത്രം ആ പരീക്ഷണം ഒഴിവാക്കി ഇപ്പോൾ ട്രെയിനിൽ  കത്തി അടിച്ചു യാത്ര തുടരുകയാണ് സഞ്ചാരികളെ

 

DAY 2

Date : 16/06/2016

 

കൊങ്കൻ റെയിൽവേ യിലൂടെ യുള്ള യാത്ര ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ് മലയാളിയായ ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് ചെറുതുംവലുതുമായ മലംപാതകൾ തീവണ്ടിപ്പാതകളായി മാറിയത്.മുൻപ് യാത്ര ചെയ്തതാണെങ്കിലും ആസ്വാദ്യകരം തന്നെ തുരങ്കത്തിലൂടെയുള്ള യാത്ര️ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കും തിരിച്ച് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുമുള്ള യാത്ര നല്ല ഫീൽ തരുന്നു .പിന്നെ കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന വയലുകളും , പുൽമേടുകളും ,പുഴകളും ഇടക്ക് കാണുന്ന വെള്ള ചാട്ടങ്ങളും , മലനിരകളും പ്രകൃതി ആസ്വദിക്കാൻ അറിയുന്ന ഒരാൾക് തീവണ്ടിയുടെ ശബ്ദത്തോടെ ആസ്വദിക്കാം

 

പതിവുപോലെ കൈകൊട്ടി പണം വാങ്ങുന്നവരും വരുന്നുണ്ട്,എന്നിരുന്നാലും മുന്നേ കണ്ടതിനെക്കാൾ വളരെ കുറവാണ് ,ട്രെയിനിൽ സഹയാത്രികരുടെ കുശാലാന്വേഷണവും , കൂട്ടുകാരുടെ തമാശയും എല്ലാം കൂടെ കളർഫുൾ , പനവേൽ റെയിൽവേ സ്റ്റേഷൻ എന്തൊക്കെയോ പ്രത്യേകതകൾ തോന്നി , മുംബൈ സബർബൻ റെയിൽവേ സെൻട്രൽ സ്റ്റേഷൻ ആണ് ട്രെയിൻ വെയ്റ്റിങ് സമയം ഇല്ലാത്തതിനാൽ കൂടുതൽ കറങ്ങാൻ പറ്റിയില്ല ,

യാത്രയിൽ കേരളം കഴിഞ്ഞാൽ ജീവിത നിലവാരം വളരെ കുറവാണെന്നു തോന്നി  ഗുജറാത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയം തന്നെയായിരുന്നു , പ്ലാസ്റ്റിക് കവർ കൊണ്ട് കൂടാരം ഒരുക്കി വെയിലും മഴയും ഏൽക്കാതെ ജീവിക്കാൻ പാടുപെടുന്ന മനുഷ്യരെ , കൂട്ടത്തോടെ പല സ്ഥലങ്ങളിലും കണ്ടു .

 

കൂടാരങ്ങളിൽ താമസിക്കുന്നവർ

കേരളം കഴിഞ്ഞാൽ ഫുഡ് പോലുള്ള എന്തു വാങ്ങിയാലും 2 പേർ ഒരുമിച്ചു പണം കൊടുത്ത്  ബാക്കി പണം തിരിച്ചു വാങ്ങുക , പണം തന്നില്ല എന്നു പറഞ് തർക്കിക്കാൻ സാധ്യത ഉണ്ട് , 40 രൂപയുടെ വാടാപ്പാവിന് 100 രൂപ കൊടുത്തു , പണം തന്നില്ല എന്നു പറഞ്ഞ് 40 രൂപ കൂടെ വാങ്ങിച്ചു , ശ്രദ്ധിക്കുക

വടാപാവ്

 

 

DAY 3

പതിവുപോലെ ഇന്നും ആവേശത്തോടെ ട്രെയിനിലെ മൂന്നാം ദിവസം ആരംഭിച്ചു , വളരെ നേരത്തെ തന്നെ ഉദയവും വളരെ വൈകി അസ്തമയുമാണ് നോർത്ത് ഭാഗങ്ങളിൽ 5.30 നു തന്നെ സൂര്യൻ പൊങ്ങിത്തുടങ്ങി, അതിരാവിലെ എണീറ്റ ജാബിർ മരുഭൂമി കാഴ്ചകൾ ആസ്വദിച്ചു
രാജസ്ഥാനിൽ
രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്ന് ഡൽഹിയിലെത്തി
ഡൽഹിയിലാണ് പനവേൽ കഴിഞ്ഞാൽ കൂടുതൽ സമയം നിർത്തിയിടുന്നത് , വേഗം പാർസൽ ബോഗിയിലോട്ട് ഓടി പാർസൽ ഇറക്കാൻ ബൈക്ക് ഇറക്കിയാൽ ചിലപ്പോൾ പിന്നെ കയറ്റാൻ പറ്റിയില്ലേൽ എല്ലാം ശുഭം , ബൈക്കിന്റെ ബോഗി കുറെ തിരഞ്ഞു ബൈക്കു കാണുന്നില്ല ബാക്കിലെ 2 ബോഗികളും ചാക്ക് കെട്ടുകൾ , ചുമട്ടു തൊഴിലാളികൾ അതിറക്കുകയാണ് , ഞാൻ തിരിഞ്ഞു കളിക്കുന്നത് കണ്ടു കൂട്ടത്തിലെ തലമുദിർന്നവൻ കാര്യം ചോദിച്ചു , ഞാൻ തെല്ല് സങ്കടത്തോടെ കാര്യം പറഞ്ഞു കോഴിക്കോട് നിന്നും കയറ്റിയ ബൈക് കാണുന്നില്ല
ഈ ലഗേജുകൾ എല്ലാം എൻ്റെ ബൈക്കുകൾക്ക് മുകളിലായിരുന്നു
ബൈക് കെട്ടുകൾക്കടിയിൽ ഉണ്ടാകും കാത്തിരിക്കൂ നോക്കാം എന്നു പറഞ്ഞ് സമാധാനിപ്പിച്ചു , തെല്ലത്ഭുതത്തോടെ ഞാൻ കാത്തിരുന്നു , കുറച്ചു കഴിഞ്ഞ്‌ എന്നെ ബോഗിയിലേക്ക് വിളിച്ചു , പാഴ്സലിൽ ചവിട്ടാൻ മടിച്ച എന്നോട് “കോയി പ്രോബ്ലെം നഹീ ഹേ ഭായി ഇതർ ആവോ”
എന്നു പറഞ്ഞു ധൈര്യം തന്നു പിന്നെ പാഴ്സലിൽ ചവിട്ടി കയറി തഴേ 2വണ്ടികൾ കാണുന്നു എന്റെ അല്ല കേരളം വണ്ടികൾ തന്നെ ,
അവസാനം പാർസൽ കുറെ തള്ളി മാറ്റിയപ്പോൾ CLT to CDG എന്ന എഴുത്തു കണ്ടപ്പോൾ ബാക്കി പാർസൽ കൂടെ പുറത്തിട്ടു തകർന്നു പോകും ഏതൊരു വാഹന പ്രേമിയും പാഴ്സലുകൾക്കിടയിൽ എന്റെ ബുള്ളുവും, അത്രയും careless ആയാണ് റയിൽവേയുടെ പാർസൽ , ഫോട്ടോയിൽ അത് വ്യക്തമായി മനസ്സിലാവും
പുതിയ ബൈക്കുകൾ പാർസൽ ചെയ്യുന്നത് നന്നല്ല എന്നാണ് ഇപ്പൊ തോന്നുന്നത് , ഇതൊന്നും പോരാഞ്ഞിട്ട് പാർസൽ എടുക്കാൻ ബൈക്കുകൾ ചവിട്ടിയും എടുത്തു സൈഡിലേക്ക് എറിഞ്ഞും നമ്മൾ ബുക് ചെയ്യുമ്പോൾ എഴുതി കൊടുക്കുന്ന “parsal not completed” എന്ന വാജകം റെയിൽവേ നന്നായി use ചെയ്യുന്നു.
തിരിച്ചു പോരുമ്പോൾ സഹായത്തിനു പണം ചോദിച്ചു 10 രൂപ കൊടുത്തു ഒതുക്കി.
യാത്ര തുടർന്നു ഇനി 4 മണിക്കൂർ കൂടെ ചണ്ഡീഗർ ലേക്ക് , യാത്രക്കിടയിൽ ഒരു വിരുതൻ അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ ട്രെയിൻ ഇമേർജൻസി ചെയിൻ വലിച്ച് ഇറങ്ങി ഓടി , വീടിന്റെ മതിലിനപ്പുറം എത്തി നോക്കി ചിരിക്കുന്നു
ലഗേജ് വളരെ കൂടുതലാണ് പാക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ട് തോന്നി , ഇനി ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് , ബൈക് പാർസൽ , പെട്രോൾ വാങ്ങിച്ചു ബൈക് എടുക്കണം , റൂം എടുക്കണം
ലഗേജുകൾക്ക് കാവലിരിക്കുന്ന ജാബിർ
ട്രെയിൻ എത്തിയ സമയം ലഗേജ് പുറത്തു വെച്ചു ഞാൻ ബാക്കിലെ ബോഗിയിലോട്ടും ജവാദ് മുന്നിലെ ബോഗിയിലേക്കും ഓടി , ജാബിറും അമീറും ലഗേജുകൾക്ക് കാവലിരുന്നു , ബൈക്കുകൾ പുറത്തെടുത്തു എന്നു ഉറപ്പ് വരുത്തി ലഗേജുകൾക്കടുത്തേക്കു വന്നു , ബൈക്ക് രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ കിട്ടു , ബൈക്കിന്ന് കിട്ടില്ല എന്നു ഉറപ്പായ ശേഷം റൂമിലേക്ക് പോകാൻ ഒരുങ്ങവെ അടുത്ത ദുരന്തം സഞ്ചാരികളെ  ,ഒരു ബാഗ് കാണുന്നില്ല ,തകർന്നു പോയി സഞ്ചാരികളെ, റെന്റടക്കം മെയിൻ എല്ലാം അതിലാണ് , ഞാനും അമീറും പ്ലാറ്ഫോം മൊത്തം തിരഞ്ഞു നടന്നു , (ഒരു സമാധാനത്തിനു)
പിന്നെ നേരെ RPF അടുത്തേക്ക് പോയി കാര്യങ്ങൾ അവധരിപ്പിച്ചു , ATM ഒറിജിനൽ ആധാർ കാർഡ് അങ്ങനെ പലതും ഉള്ളതിനാൽ അവർ ഞങ്ങളോട് GRP (gov റെയിൽവേ പോലീസ്)അടുത്ത് ഒരു FIR രെജിസ്റ്റർ ചെയ്യുന്നത് നല്ലതാണെന്നു ഓർമപ്പെടുത്തി , രാത്രി 9 മണി ആയിട്ടുണ്ട് 1 കിലോമീറ്റര് ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് നടന്നു ,ആകെ തളർന്നു പോയ നിമിഷം ,
പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ അവദരിപ്പിച്ചു , പോലീസ്കാരൻ വൈറ്റ് ചെയ്യാൻ പറഞ്ഞു സാബ് വരണം പോലും FIR രെജിസ്റ്റർ ചെയ്യാൻ , സമയം 10 ആവാനായി ഇരുത്തം വെറുതെ ആവുമെന്ന തോന്നൽ വന്നപ്പോൾ , രാവിലെ വരാം എന്ന് ബോധിപ്പിച് അവിടെ നിന്നും ഇറങ്ങി .റെയിൽവേ സ്റ്റേഷനിൽ പോയി ലഗേജുകൾ എടുത്തു റൂം ഓഫർ ചെയ്ത ആളെ വിളിച്ചു , ബൈക്കിൽ വന്ന അയാൾ തന്നെ ഓട്ടോ യും കൊണ്ടുവന്നു ,
800 രൂപക്ക് ഒരു ദിവസം AC റൂം , നല്ല നിലവാരത്തിലുള്ള റൂം , ഈ ലോഡ്ജിൽ തന്നെ sarkeet പാക്കേജിൽ വന്ന മലയാളി പയ്യന്മാരും ഉണ്ട് ,അവരെ റെയിൽവേ സ്റ്റേഷനിൽ വെച്ചു തന്നെ പരിജയപ്പെട്ടിരുന്നു രണ്ടു ദിവസം തന്നെ റൂം ബുക്ക് ചെയ്തു , ഫുഡ് എടുത്തു പറയണം ചപ്പാത്തിയും വെജിറ്റേറിയൻ മിക്സും , പനീർ കടായി ,ദിവസങ്ങൾക്ക് ശേഷം നല്ല ഫുഡ്
എല്ലാം കൂടെ 360 രൂപയായി
നഷ്ടപ്പെട്ട എല്ലാ സാധനങ്ങളും നാളെ വാങ്ങണം , ബൈക് എടുക്കണം , ഇപ്പൊ നേരം വെളുത്തു , ഇന്നലത്തെ എല്ലാ ടെൻഷനും സങ്കടവും തീർന്നു , ഇനി ഇന്ന് മുതൽ അടുത്ത അനുഭവങ്ങൾക്കായി

ഓർമപ്പെടുത്തൽ
ഇന്ന് രാവിലെ ബ്രെഷ് നോക്കിയപ്പോൾ കാണുന്നില്ല പിന്നെ നോക്കിയപ്പോ പലതും കയ്യിലില്ല വണ്ടിയുടെ. പൊല്യൂഷൻ certificate പോലും , സഞ്ചാരികളെ ഒരു യാത്ര പോകുമ്പോൾ ഒരു ആഴ്ച മുന്നേ എങ്കിലും ഒരു ലിസ്റ്റ് തയ്യാറാക്കി എല്ലാം പാക്ക് ചെയ്ത് ഉറപ്പ് വരുത്തുക ,അല്ലാത്ത പക്ഷം ഞങ്ങൾക്ക് സംഭവിച്ച പോലെ സംഭവിക്കാം , ഈ കാരണത്താൽ 19 നു തുടങ്ങേണ്ട റൈഡ് 20 ഓ 21 ഓ ആവാം , സമയ നഷ്ടം ധന നഷ്ടം സമാധാനം ഇല്ലായ്മ എല്ലാം ഒഴിവാക്കാം ഒന്നു ശ്രദ്ധിച്ചാൽ

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja