വേനലിൽ ചെക്കുന്നു മലയിലേക്ക്

മലപ്പുറം അരീക്കോട് അടുത്ത് ഈസ്റ്റ് ചാത്തല്ലൂർ നിന്നാണ് ചെക്കുന്നു മലയിലേക്ക്  ട്രെക്കിങ് തുടങ്ങുന്നത് , ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ഫോറെസ്റ്റിന്റെ അനുവാദത്തോടെ നടത്തിയ ഒരു യാത്രയാണ്

ആദ്യമേ പറയാം ഈ യാത്ര ഞങ്ങൾ ധരിച്ചതിലും വളരെ കഠിനമായിരുന്നു , രാവിലെ 7 മണിയോടെ യാത്ര തുടങ്ങി 11 ഓടെ അവസാനിപ്പിക്കാൻ ആയിരുന്നു പ്ലാൻ , 7 മണിക്കുതന്നെ സ്ഥലത്തെത്തി ,പ്രദേശവാസി കാണിച്ചു തന്ന വഴിയേ യാത്ര തുടങ്ങി കുറെ വഴികളുണ്ട് മുകളിലേക്കെത്താൻ റോഡ്‌ മാർഗം പോയാൽ വളരെ അടുത്ത് വരെ റോഡ് എത്തിച്ചേരും ആ വഴിയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം


യാത്ര തുടങ്ങി അതികം വൈകാതെ വഴി മാറിയത് ഞങ്ങൾ തിരിച്ചറിഞ്ഞു , യാത്ര തുടരാം എന്ന ഭൂരിപക്ഷ നിർദേശത്തിൽ യാത്ര തുടർന്നു , റബ്ബർ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി പറഞ്ഞതനുസരിച്ചു 2 മണിക്കൂറോളം യാത്രയുണ്ട് ഈ വഴിയേ

ആദിവാസി കോളനിയിൽ

 

 

ദൂരെ നിന്നും ചെക്കുന്ന് കാണാമായിരുന്നു , അതികം ഉയരം തോന്നിചില്ല ആദിവാസി കോളനി ദൂരെ നിന്ന് കണ്ടു തുടങ്ങി , ദാരിദ്ര്യം ശരിക്കും കാണാമായിരുന്നു അവരുടെ മുഖങ്ങളിൽ , ഭക്ഷണം ചോദിച്ച അമ്മൂമ്മക്ക്‌ കയ്യിലെ കാരക്കയും മറ്റു ലഘു ഭക്ഷണവും കൊടുത്തു , തിരിച്ചു വരുമ്പോൾ ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുക്കാമെന്ന് എല്ലാവരും തീരുമാനിച്ചു പക്ഷെ സാധിച്ചില്ല , മയിലാടിആദിവാസി കോളനി ആണിതെന്നു കേട്ടറിവിൽ ഊഹിച്ചു , ഒരു 4 കുടുംബങ്ങൾ പാർക്കുന്നു , ഇതിനപ്പുറം വേറെ ഊരുകൾ ഉണ്ട് .

ഞങ്ങളെ വീക്ഷിക്കുന്ന അമ്മൂമ

ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ശൈഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ശൈഖ് ഒളിച്ച കുന്ന് ശൈഖ് കുന്നും പിന്നീട് ചെക്കുന്നും ആയി.ഈ ശൈഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ മുന്നേ കേട്ടിട്ടുണ്ട് സത്യം എന്താണെന്ന് അറിയില്ല .

കൊല്ലം കൊല്ലി വെള്ളച്ചാട്ടം പ്രസിദ്ധമാണ് , വർഷത്തിൽ ഒരാൾ എങ്കിലും മരിക്കുന്ന അവസ്ഥയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പേരെന്ന് കേട്ടറിവ് , ഈ യാത്രയിൽ ഞങ്ങൾ ആ വെള്ളച്ചാട്ടം കണ്ടില്ല , വേനലിൽ വെള്ളമില്ലാത്തതാകാം അതോ വഴി മാറിയതാണോ അറിവില്ല

ഞഞങ്ങളുടെ എല്ലാ കണക്കു കൂട്ടലും തെറ്റി തുടങ്ങി ,2 മണിക്കൂർ കഴിഞ്ഞിട്ടും ചെക്കുന്ന് അടുക്കും തോറും ദൂരേക്ക് പോകുന്നു , കൂട്ടത്തിലെ ചെറിയ സഞ്ചാരി ആയിഷ വളരെ സന്തോഷവതിയാണ് , എൽ പി സ്കൂളിൽ പഠിക്കുന്നു , അവളെന്നെ അത്ഭുദപ്പെടുത്തി , ആദിവാസി കോളനിയുടെ മുകളിലൂടെ കുറെ ഏറെ നടന്നു ചെങ്കുത്തായ മല , ഒരിടത്തു വലിയ കയറു വലിച്ചു കെട്ടിയിരിക്കുന്നു , ആദിവാസികളാകാം അത് ചെയ്തത് , എന്തുതന്നെ ആയാലും മലകയറ്റത്തിനു സഹായമായി ,

കൂട്ടത്തിലെ ചെറിയ സഹയാത്രിക

ചെക്കുന്നു വളരെ അടുത്തായപോലെ , പക്ഷെ ഇനി മുകളിലോട്ട് യാത്ര ദുഷ്കരം തന്നെ അയിഷയും ഉമ്മയും അടക്കം 4 പേർ മുന്നോട്ടില്ല എന്ന തീരുമാനമെടുത്തു , ഫുഡ് ഞങ്ങൾ കരുതി മുകളിലെ അവസ്ഥപോലെ അവർ പിന്തുടരാം എന്നുറപ്പുതന്നു ഞങ്ങൾ മുന്നോട് തന്നെ

വേനലിലും പച്ചവിരിച്‌ ചെക്കുന്ന്

കുറെ ഏറെ നടന്നപ്പോൾ ചെങ്കുത്തായ മലനിരകൾ അപ്രത്യക്ഷമായി തുടങ്ങി , ഞങ്ങൾ അവരോട് തിരിച്ചിറങ്ങാൻ നിർദേശം കൊടുത്തു മുകളിലോട്ടുള്ള യാത്ര അവർക്ക് ദുഷ്കരം തന്നെ

മുകളിലെത്തിയപ്പോഴേക്കും നട്ടുച്ച സമയം നല്ല വെയിൽ ശരിക്കും യാത്ര മടുത്തു തുടങ്ങി , കയ്യിലുള്ള വെള്ളം തീർന്നു ,  ചെക്കുന്നിൻ്റെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയപ്പോൾ ക്ഷീണം പതിയെ ഇല്ലാതായി  , ഒരാൾ പൊക്കമുള്ള ഈറ്റപ്പുല്ലിലൂടെയുള്ള യാത്ര അതി മനോഹരം ,

മുകളിൽ വ്യൂ പോയിന്റിൽ താഴെ പച്ചപ്പ് നിറഞ്ഞ മല നിരകളും നീലാകാശവും വള്ളിക്കെട്ടുകൾ നിറഞ്ഞ തുരുത്തിൽ ഇരുന്നു കുറെ നേരം ആസ്വദിച്ചു , കൂടെ കരുതിയ ഭക്ഷണം കുറച്ചു കഴിച്ചു , ബാക്കി ഒരുമിച്ചു കഴിക്കാം എന്ന തീരുമാനമെടുത്തു .

വ്യൂ പോയിൻറ്

തിരിച്ചിറക്കം ഒരു ചോദ്യചിഹ്നമായിരുന്നു കേറിയ വഴിയേ ഇറങ്ങുന്നത് ദുഷ്കരവും സമയ നഷ്ടവും ആയതിനാൽ ആ വഴി തിരസ്കരിച്ചു , bsnl റേഞ്ച് ലഭിച്ചപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടി , വ്യൂ പോയിന്റിൽ നിന്നും വളരെ അടുത്ത് റോഡ് കാണുന്നു , ഷാമിലും റംസിയും , വഴി തിരഞ്ഞിറങ്ങി , ഞങ്ങൾ അവർക്കായി കാത്തിരുന്നു അര മണിക്കൂറിനു ശേഷം ഞങ്ങൾക്ക് ഫോൺ വന്നു , അവർ വന്ന വഴിയേ ഇറങ്ങാൻ

ചെക്കുന്നിൻ്റെ മുകളിൽ

വന്ന വഴിയെക്കാൾ ദുഷ്കരം , പലരും പലവട്ടം വഴുതി വീണു ഒരാൾ പൊക്കത്തിലുള്ള പുൽമേട്ടിൽ പലപ്പോഴും തമ്മിൽ കാണുന്നില്ലായിരുന്നു , എന്നിരുന്നാലും 40 മിനുട്ടോളം മലയിറങ്ങി ആദിവാസി കോളനിയിൽ എത്തി , ഇത് മുന്നേ കണ്ട കോളനിയല്ല , അവിടെ നിന്നും അവരോട് വെള്ളം വാങ്ങി കുടിച്ചു ദാഹമകറ്റും വരെ , കുടിവെള്ളം ദൂരെ നിന്നും കൊണ്ടുവരുന്നതാണ് , പൈപ്പ് വഴി മഴക്കാലത്തു വെള്ളം വരും എന്നും അവർ പറഞ്ഞു .

മുകളിലെ പച്ച തുരുത്ത്

ഈ യാത്രയിൽ മലകയറ്റവും മല ഇറക്കവും വഴി തെറ്റി പോയെന്നു താഴെ ഇറങ്ങിയപ്പോൾ പ്രദേശവാസികളായ ചെറുപ്പക്കാർ പറഞ്ഞു , നേരെയുള്ള വഴിയിൽ ഞങ്ങൾ എടുത്ത റിസ്കിൻ്റെ പകുതിയേ വരൂ എന്നും അവർ പറഞ്ഞു എന്നിരുന്നാലും ചെക്കുന്നു നിരാശപ്പെടുത്തിയില്ല .

5 thoughts on “വേനലിൽ ചെക്കുന്നു മലയിലേക്ക്

 • April 5, 2018 at 12:19 pm
  Permalink

  ആഹാ.. അടിപൊളി..

  Reply
 • May 15, 2018 at 12:46 pm
  Permalink

  നന്നായി വിവരണം. ഈ യാത്രയിൽ ഞാനും ഉണ്ടായിരുന്നു. തിരിച്ചിറങ്ങാൽ പെട്ട പാടും അതിലെ ഒരു ത്രില്ലും കൂടി നന്നായി വിവരിക്കാമായിരുന്നു. ഫോട്ടോസ് അടിപൊളി..

  Reply
 • May 16, 2018 at 4:41 am
  Permalink

  Very good narration. Although during the time of hiking we were exhausted, it is fun to reminisce about the trip now. Reading this article brings a smile.

  Reply

Leave a Reply

Your email address will not be published. Required fields are marked *