ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 1)

24/06/2018 sunday

തലേ ദിവസം തണുത്തു വന്ന ഞങ്ങൾക്ക് സത്രം തന്ന ഇക്കയുടെ കൂടെ ഒരു സെൽഫിയെടുത്ത് യാത്ര പറഞ്ഞിറങ്ങി ,

യാത്ര തുടങ്ങി പഹൽഗം അടുക്കുതോറും പ്രകൃതി ഞങ്ങളെ വശീകരിക്കാൻ തുടങ്ങി , പ്രകൃതി മാത്രമല്ലാട്ടോ യുവാക്കളും യുവതികളും എല്ലാം സൗന്ദര്യം കൂടി കൂടി വരുന്നു , പഹൽഗം ബോർഡ് കണ്ടു ബൈക് നിർത്തി. റോഡിനു വശത്തിലൂടെ ഒഴുകുന്ന നദി കണ്ടപ്പോൾ ഞെട്ടിപ്പോയി.

പുഴയും മലകളും പാടങ്ങളും ആയി പഹൽഗം ഒരു സുന്ദരി , അവിടെ ഇരുന്നു അമീർ അപ്പോഴേക്കും പുഴയിലെത്തിട്ടുണ്ട് ,പലപ്പോഴും ഫോട്ടോയും മറ്റുമൊന്നും adicted ആവാതെ അവൻ ആസ്വദിക്കുന്നുണ്ട് പ്രകൃതി ആരുമറിയാതെ ആരോടും പറയാതെ.

പ്ളാസ്റ്റിക് ഉപയോഗിക്കരുത് 5000 ഫൈൻ എന്നെല്ലാം എഴുത്തിട്ടുണ്ട് , പുഴക്കരയിലൂടെ യാത്ര തുടർന്നു കുത്തിയൊലിച്ചൊഴുകിട്ടും അവളെ നഗ്നയായി കാണാൻ പറ്റുന്നുണ്ട്

13 കിലോമീറ്റർ യാത്ര തുടർന്നു പഹൽഗം എത്തി , ഒരു പ്ലാനുമില്ലാത്തതോണ്ടു അവിടെ ഇരുന്നു , പോനി( കുതിരയുടെ) കൂടെ യാത്ര ചെയ്യാം നല്ല വില പറയുന്നു , പിന്നെ കുറച്ചു പോയാൽ ആറു വാലി പോയി കുറച്ചു വിശ്രമിക്കാം ഇതിനാണോ ഇങ്ങോട്ട് വന്നത് എന്ന പോലായി , എന്തൊക്ക ആണേലും സമയമില്ല തിരിച്ചു പോണം ഇന്നുതന്നെ.

സമയം ഉച്ച ഇനി എന്തു തന്നെയാണേലും സമയം കുറവാണ് വൈകുന്നേരം തിരിച്ചു പോകേം വേണം , ദൂരെ ഒരു പ്രാന്തൻ ചിരിച്ചു നിൽക്കുന്നു , കാണുന്നവരോടൊക്കെ സലാം പറയുന്നു , മുഷിഞ്ഞ കാശ്മീരി വസ്ത്രം , ജഡ പിടിച്ച താടിയും മുടിയും , ഞങ്ങൾക്ക് നേരെ നീട്ടിയ കൈ ഞങ്ങൾ പരിഗണിച്ചില്ല .

ആ മനുഷ്യൻ ഞങ്ങളെ അടുത്തേക്ക് വന്നു . ജാബിർ ആശാനെ കണ്ടപ്പോ തന്നെ “ആ പോരി? പറഞ്ഞു തല തിരിഞ്ഞു?” . ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു പട പടാ ഇംഗ്ലീഷ് , അപ്പൊ തന്നെ ആളെ എനിക്ക് പിടിച്ച് , ഇവിടെ ഇംഗ്ലീഷൊക്കെ വളരെ കുറച്ചു പേരെ സംസാരിക്കൂ , ഈ പ്രാന്തൻ ഇതെങ്ങനെ പടിച്ചെടുത്തു നല്ല fluentaayi ആശാൻ സംസാരിക്കുന്നു. ജാബിർന് അപ്പോഴും ആശാനേ പിടിച്ചില്ല . വല്ല്യ താൽപര്യമില്ലാതേ ഒരു സൈഡിൽ മാറി നിന്നു.

ആശാൻ വീട്ടിലേക്ക് ക്ഷണിച്ചു , ഇന്ന് വീട്ടിൽ താമസിക്കാം ട്രെക്കിങ് ഇഷ്ടമാണെൽ അതും സാദിക്കാം , മ്മളെ അടുത്ത് സമയമില്ല മാഷേ പറഞ്ഞു ഞങ്ങൾ പോയി , പിന്നെ ആലോചിച്ചപ്പോൾ ട്രെക്കിങ് വേണ്ട ആശാന്റെ വീട്ടിൽ താമസിച്ചാലോ എന്നായി
ആശാനോട് കാര്യം പറഞ്ഞു പൈസയൊക്കെ നിങ്ങൾക് തരാം കാശ്മീരി കൾച്ചറിൽ ഒരു ദിവസം താമസിക്കാം എന്ന ആഗ്രഹം കൊണ്ടു കൂടെ പോയി.

അമീറിന്റെ ബാക്കിൽ ആശാനേ കയറ്റി മലമൾക്കിടയിലൂടെ യാത്ര ചെയ്ത് മരം കൊണ്ടുണ്ടാക്കിയ ഒരു രണ്ടു നില വീട്ടിൽ ബൈക് നിർത്തി. മുന്നിൽ താഴോട്ട് ഒഴുകി നിക്കുന്ന താഴ്വാരം അരുവി, അരുവിക്കപ്പുറം മരങ്ങൾ നിറഞ്ഞ മലനിര , ജാബിർ ഇടക്ക് പറയാറുള്ള അവന്റെ സ്വപ്ന വീടുപോലെ. ജവെദിന്റെ paradaise ആണിത് ., അയാൾ ഇടക്കത് പറയുന്നു “യെ മേരാ പരഡൈസ്” എന്നു.കണ്ടപ്പോ സത്യമാണെന്നു മനസ്സിലായി.

വീട്ടിൽ കയറി ഇരുന്നു മരംകൊണ്ടുള്ള വീട് തണുപ്പ് ചെറുക്കുന്നു. നല്ലൊരു ചായ തന്നു കാശ്മീരി കാവ , ഭാര്യയും 3 പെണ്മക്കളും 1 മകനും ഇതാണ് ജവെദിന്റെ കുടുംബം. ചിരിക്കുന്ന മുഖത്തോടെ അവരുടെ കുടുംബത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു.

ജവെദിന്റെ മക്കൾ ഞങ്ങളെ സഹോദരങ്ങളെപ്പോലെ പരിഗണിച്ചു , മകന്റെ വയറു പൊങ്ങി നിക്കുന്നത് കണ്ട അമീർ അവനെ പിടിച്ചു ചെക്ക് ചെയ്തു ??. കാശ്മീരി ഹോട്ട് പോട്ട് ആണ് തണുപ്പകറ്റാൻ ചെറിയ പാത്രത്തിൽ കനലിട്ടു ശരീരത്തിൽ വെക്കുന്നതാണ്.

ലഗേജ് അവിടെ വെച്ച്‌ ആറു വാലിയിലേക്ക് പോയി ഷൂട്ടിങ് സ്റ്റോണുകളും മലകളും നിറഞ്ഞ റൂട്ടിൽ പ്രകൃതിദത്തമായ രീതിയിൽ ആട്ട പൊടിയുണ്ടാകുന്നത് കണ്ടു , അത്ഭുതം തന്നെ മുകളിൽ നിന്ന് വരുന്ന വെള്ളം മരപാത്തിയിലൂടെ കടത്തിവിട്ട് , മരചക്രത്തിന്റെ ഷാഫ്റ്റിലേക്ക് കടത്തി വിടുന്നു , ഷാഫ്റ്റ് തിരിഞ്ഞ് ചക്രം കറങ്ങുന്നു , പ്രത്യേക അളവിൽ ഗോതമ്പ് മണികൾ വീഴുന്നു , വലിയ യന്ത്രങ്ങളെക്കാൾ പ്രവർത്തനങ്ങൾ ഒരുമിച്ചു ചെയ്യുന്നു , എടുത്തു പറയേണ്ടതാണ് ഉള്ളിലെ താമസം, ഉള്ളിൽ പശുവും മനുഷ്യരും താമസിക്കുന്നു . ഒരു തുള്ളി വെള്ളം പോലും ഉള്ളിൽ വീഴാതെ ഷാഫ്റ്റ് തിരിയുന്ന വെള്ളം പുറത്തെത്തുന്നു , ടെക്നോളജി ലോകത്ത് നിന്നും വരുന്ന നമുക്ക് ഇതൊക്കെ അത്ഭുതം .

പഹൽഗം പോലെ സ്ഥലങ്ങൾ ഇന്ത്യയിൽ വളരെ കുറവാകും , പ്രകൃതി അവിടെ ആദിമ കാലഘട്ടത്തിൽ തന്നെ ഇപ്പോഴും.

ആറു വാലി എത്തി പച്ച വിരിച്ച മലകൾ കഥ പരഞ്ഞും പാട്ടു പാടിയും നടക്കാൻ തുടങ്ങി , പ്രിയപ്പെട്ടവരുടെ കൂടെ ഫ്രീയായി നടക്കാൻ രസം തന്നെ , മലമുകളിൽ ഒരു ഫ്രീക്കൻ വന്നു കേരളത്തിലാണോ ആശാൻ ഗോവക്കാരൻ , കൂടെയുള്ളവരെ കൂകി വിളിച്ചു , കൂടെയുള്ളവർ മലയാളി ഫ്രീക്കന്മാർ കുറച്ചായി പഹൽഗം ഇഷ്ടായി അവിടെ കൂടിയതാ , മലമുകളിൽ നിന്ന് ചെറിയ വീടുകളും ദൂരെ മേയുന്ന കുതിരകളും , കാണേണ്ട കാഴ്ച തന്നെ

നേരം ഇരുട്ടുന്നതിനു മുന്നേ ജവെദിന്റെ വീട്ടിലേക്ക് തിരിച്ചു, ഇലക്ട്രിസിറ്റിയൊക്കെ ജാവേദ് എത്തിച്ചിട്ടുണ്ട് പക്ഷെ ഇന്നിവിടെ കറന്റ് ഇല്ല , അത് നന്നായെന്നു പിന്നെ തോന്നി വീട്ടിൽ മെഴുകുതിരി വെളിച്ചത്തിൽ എല്ലാവരും ഞങ്ങടെ ചുറ്റുമിരുന്നു , കഥകളും വിശേഷങ്ങളും പങ്കുവെച്ചു , കാശ്മീരി ആദിത്യ മര്യാദ ഇഷ്ടപ്പെട്ടു.

പാട്ട് തെറ്റാണ് എന്നാണ് മക്കൾ പറയുന്നത് അവരുടെ വിശ്വാസം,പക്ഷെ നല്ല കുറെ കാവാലികൾ പാടി തന്നു , കൂടെ ഞങ്ങളും പാടി , ഒരു മറക്കാനാവാത്ത രാത്രി , ടെക്നോളജി ഇല്ലാതെ അവർ ഒരുമിച്ചിരുന്നു പങ്കു വെക്കുന്ന സ്നേഹം വലിയ വിലകൊടുക്കേണ്ട ഒന്നുതന്നെ.

ആ രാത്രി കൊണ്ടു പഹ്ലഗത്തോടുള്ള സ്നേഹം എത്രയോ വലുതായി കഴിഞ്ഞിരുന്നു , ആ നാട്ടിൽ നിന്ന് പോകാൻ ഞങ്ങളെ മനസ്സ് അനുവദിച്ചില്ല ,ജാവേദിനോട് കാര്യം പറഞ്ഞു ഞങ്ങൾക്ക് പഹൽഗം അടുത്തറിയണം ഞങ്ങൾ നാളെ പോകുന്നില്ല ,

ജാവെദിനും സന്തോഷം , നല്ല ഒരു ട്രെക്കിങ് ഉറപ്പ് തന്നു .ഒരുമിച്ചിരുന്നു നല്ല ചോറും രാജ്‌മയും വീട്ടിൽ വളർത്തിയ പച്ചക്കറി വെച്ച കൂട്ടാനും എല്ലാം മെഴുകുതിരി വെളിച്ചത്തിൽ ഒരുമിച്ചിരുന്നു കഴിച്ചു ,ആ ബന്ധം കൂട്ടിയുറപ്പിച്ചു .പുറത്തു ചന്ദ്ര വെളിച്ചത്തിൽ ജവെദിന്റെ വീടും കൃഷികളും പുഴയുമെല്ലാം തിളങ്ങി നിക്കുന്നു .മരം കൊണ്ടുള്ള വീട്ടിൽ നാളെ ട്രെക്കിങ് സ്വപ്നം കണ്ടുറങ്ങി.

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja