ഹിമാലയൻ യാത്ര – NH1 ലൂടെ ലേഹ് യിലേക്ക്

28/06/2018
29/06/2018
30/06/2018D

D13,D14,D15 Pahalgam to leh NH1

ഇനിയുള്ള യാത്ര ശ്രീനഗർ മുതൽ ലേഹ് വരെ NH 1 സ്വപ്ന റൈഡിങ് ഇവിടുന്ന് തുടങ്ങുന്നു, രാവിലെ ബൈക്കെടുക്കുമ്പോൾ വിശേഷങ്ങൾ ചോദിച്ചു ഒരു അപ്പൂപ്പൻ വന്നു നടക്കാൻ പ്രയാസപ്പെടുന്ന അപ്പൂപ്പൻ എന്ത് സഹായമാ വേണ്ടേ ചോദിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി , യാത്രയിൽ പൊതുവെ ഇത്ര നല്ല മനസ്സുള്ളവർ വേറെ എവിടെയും ഇല്ല എന്നു ഞങ്ങൾ ഉറപ്പിച്ചു , നല്ലവരാണ് കാശ്മീരികൾ .

തലേ ദിവസം ഞങ്ങൾ ബൈക്കിൽ എല്ലാം വെച്ച് പാർചേസിനു പോയി പോകാൻ മടിക്കുമ്പോ നാട്ടുകാരൻ പറയുവാണ് ഞങ്ങൾ നല്ലവരാ , നിങ്ങളെ സാധനങ്ങൾ ഇവിടെ safe ആണ് . നിങ്ങൾ നാട്ടിൽ പോയി മീഡിയയോട് പറയണം ലോകം അറിയണം കാശ്മീരികൾ നല്ലവരാണെന്നു.

യാത്ര തുടങ്ങി സമുദ്ര നിരപ്പിൽ നിന്ന് ഉയരം കൂടിവന്നുകൊണ്ടിരുന്നു തണുപ്പും, സോനാമാർഗ് ആണ് അടുത്ത ലക്ഷ്യം സുന്ദരമായ ഭൂമി , കുതിര സവാരിയും കാഴ്ചകളും ഐസ് മലകളും എല്ലാമുണ്ട് സോനാമാർഗിൽ , സമയക്കുറവും പഹൽഗം ആവോളം ആസ്വദിച്ചതിനാലും ഫുഡ് കഴിച്ചു അവിടെനിന്നും യാത്ര തുടർന്നു .

പിന്നീടങ്ങോട്ട് ചാറ്റൽ മഴകൂടി ആയപ്പോൾയാത്ര ദുഷ്കരം , സീറോ പോയിന്റിൽ എത്തിയപ്പോൾ അവിടെ കണ്ട കടയിൽ ഓടി കയറി അമീർ ബാക്കിൽ ഞങ്ങളും ചായയുണ്ട് 0℃ആണ് അവിടെ തണുപ്പ്, ചാറ്റൽ മഴ ഗ്ലൗസിന്റെ ഉള്ളിൽ ആയി കൈ മരവിച്ചിരുന്നു.

എന്നെ കണ്ട പാടെ
“ഷബീനെ ഇയ്യിന്നെ കൊല്ലാൻ കൊണ്ടൊന്നാണോ”
എന്നാർന്നു അമീറിന്റെ ചോദ്യം?

കൂടെയുള്ളവർക്ക് അപ്പോഴേക്കും ചായക്കടക്കാരൻ നല്ല പുതപ്പ് കൊടുത്തു ഉള്ളിൽ കിടക്കാൻ സൗകര്യവും കൊടുത്തു , ചായയും ഓംലെറ്റും കഴിച്ചു , തണുപ്പിനു ശമനമൊന്നുമില്ല. ദൂരെ ഐസിൽ സ്കേറ്റിംഗ് ചെയ്യുന്നത് കാണാം , സാറേ സ്‌കേറ്റിങ് ചെയ്യണാ എന്ന ചോദ്യത്തിന് സഹതാപമായിരുന്നു എന്റെ കണ്ണുകളിൽ , കാണുന്നില്ലേ സഹോ ഞങ്ങടെ അവസ്ഥ ഈ മലയൊന്ന് കരകയറണംന്നെ ഉള്ളു ആഗ്രഹം.

ഗം ഷൂ വാങ്ങിയപ്പോ ട്രാക്കിൽ കൂടെ നടക്കുന്ന മഴ കൊള്ളുന്ന എനിക്കാണോ ഗം ഷൂ എന്നൊക്കെ പറഞ്ഞ ആളായിരുന്നു അമീർ ?, കടയിൽ കണ്ട ഷൂ ഇപ്പോൾ അവനു വേണമെന്നായി 350 ഞങ്ങൾ വാങ്ങിയ ഷൂ അവർ ചോദിക്കുന്നത് 900 , എത്രയാണേലും എനിക്ക് ഷൂ വേണം പറഞ്ഞു ആശാൻ എല്ലാ അഭിമാനവും മാറ്റിവെച്ചു ,
??

പ്ലാസ്റ്റിക് കവർ ഗ്ലൗസിനുള്ളിൽ തിരുകി യാത്ര തുടർന്നു പലപ്പോഴും ക്ലച്ചൊന്നും പിടിക്കാതെയാ ഗിയർ മാറ്റുന്നത് കൈ ഐസായിട്ടുണ്ട്.ഹിമാലയൻ യാത്ര അങ്ങനെയാ ചിലപ്പോൾ പ്രകൃതി നമ്മൾ പറയുന്ന പോലാവില്ലാ, വളരെ കുറച്ചേ അന്ന് യാത്ര ചെയ്യാനായുള്ളൂ ദ്രാസ്‌ എത്തിയപ്പോയേക്കും കൂട്ടത്തിൽ പലരും തളർന്നു , ഇനി പോയാൽ പ്രയാസമാകും എന്ന ഉറപ്പിൽ അവിടെ റൂമെടുത്തു 400 രൂപക്ക് , മരംകൊണ്ടുള്ള റൂം തണുപ്പ് കുറക്കുന്നു.

അവിടെ എത്തിയപ്പോ ലഭിച്ച അറിവാണ് അതൊരു പ്രത്യേകതയുള്ള സ്ഥലമാണ്

“World Second coldest inhabited place”

ലോകത്തെ രണ്ടാമത്തെ തണുപ്പേറിയ വാസ സ്ഥലം 2℃ ആയിരുന്നു അന്നവിടെ തണുപ്പ് , -65℃ വരെ പോയിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. ദ്രാസ്സ് ചരിത്ര പ്രസിദ്ധമാണ് കാർഗിൽ വാർ നടന്ന സ്ഥലം , അവിടുന്ന് നോക്കിയാൽ കാർഗിൽ വാർ നടന്ന ടൈഗർ ഹിൽ ദ്രാസ്സിൽ നിന്ന് കാണാം.

പ്രദേശ വാസികൾക്ക് ദേശ സ്നേഹം കൂടുതലാണ് , അവരുടെ കൂടെ സഹായത്താലാണ് ഇന്ത്യ വാർ ജയിച്ചത് , ആ തലമുറയുടെ കൂർ യുവ തലമുറയുടെ വാക്കുകളിലും കാണാം.

ദ്രാസ്സിൽ രാത്രി മട്ടനും ചോറും കഴിച്ച് നല്ല ഉറക്കവും കഴിഞ്ഞു രാവിലെ ദ്രാസിലൂടെ നടന്നു വാട്ടർ പ്രൂഫ് ഗ്ലൗസ് വാങ്ങി , തലേ ദിവസം പരിചയപ്പെട്ട നാട്ടുകാരൻ ഫേസ്ബുക്കിൽ request ഒക്കെ അയച്ചിട്ടുണ്ട് , 6 കിലോമീറ്റർ പോയാൽ വാർ മെമ്മറി ഉണ്ട് ,ദ്രാസ്സിനെക്കുറിച്ചും കാർഗിൽ വാറിനെക്കുറിച്ചുമെല്ലാം അദ്ദേഹം വിവരിച്ചു തന്നിരുന്നു.

ബൈക്കെടുത്തു പ്രദേശവാസികളോട് സലാം പറഞ്ഞു യാത്ര തിരിച്ചു 6 കിലോമീറ്റർ അകലെ വാർ മെമ്മോറിയിൽ നിർത്തി , ഉയരത്തിലുള്ള ഇന്ത്യൻ പതാക ദേശസ്നേഹം ഉണർത്തുന്നതാണ് , കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ ഓർമകളും സ്മാരകവും പാകിസ്ഥാന്റെ ആർമി ഉപയോഗിച്ച റടെന്റും എല്ലാം കാണാം , വാർ മെമ്മറി ഫിലിം ഷോ ഉണ്ട് സമയം തെറ്റി എത്തിയതിനാൽ കാണാൻ പറ്റിയില്ല. മൈനസ് തണുപ്പിൽ നിന്ന് രാജ്യത്തിനു വേണ്ടി പൊരുതിയ ധീര ജവാന്മാരെ സ്മരിക്കുക തന്നെ വേണം ദ്രാസ്സിൽ റൂമിൽ നിക്കാൻ പോലും ഞങ്ങൾ പ്രയാസപ്പെട്ടിരുന്നു.

വാർ മെമ്മറി കഴിഞ്ഞു നേരെ കാർഗിൽ ആണ് അടുത്ത ടൌൺ നല്ല അടിപൊളി യാത്രയാണ് മലകൾക്കിടയിലൂടെയുള്ള ബൈക്കു യാത്ര , കാർഗിലിൽ വെച്ചു മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയുമൊക്കെ തിന്നു പോരാൻ നേരം അമീറിന്റെ ബൈക്കിന്റെ കീ കാണാനില്ല കുറെ തിരഞ്ഞു, അവസാനം അവന്റെ തന്നെ പാന്റിന്റേം ട്രൗസേറിന്റേം ഇടയിൽ കീശയിലേക്കാണെന്നു കരുതി ഇട്ടതാണ് പോലും???, ചിരിച്ചു മണ്ണായില്ലെന്നെ ഉള്ളു.

കാർഗിൽ എത്തിയപ്പോ മുതൽ ആളുകൾ മംഗോളിയൻ രൂപത്തിലേക്ക് മാറി കാശ്മീരിയൻ രൂപം ദ്രാസ്‌ കഴിഞ്ഞ പാടെ മാറിതുടങ്ങിയിരുന്നു.സ്വഭാവത്തിലും മാറ്റം പ്രകടമായിതുടങ്ങി കാശ്മീരിയൻ ആദിത്യ മര്യാദ വേറെ തന്നെ.

കാർഗിൽ കടന്ന് യാത്ര തുടർന്നു രാത്രി ഇരുട്ട് കയറിയപ്പോ മുബ്ലിക് എന്ന സ്ഥലത്ത് ഹോം സ്റ്റേ കണ്ടു , അവിടെ നിർത്തി 800 രൂപക്ക് നല്ല റൂമും കിട്ടി , തണുപ്പും ക്ഷീണവും എല്ലാവരെയും പെട്ടെന്ന് ഉറക്കത്തിലേക്ക് കൊണ്ടുപോയി.

മുബ്ലിക്കിൽ എണീറ്റപ്പോൾ ബുദ്ധന്റെ BC നൂറ്റാണ്ടിലുള്ള പ്രതിമയുടെയും അമ്പലത്തിന്റെയും മുന്നിലാണ് താമസിച്ചതെന്ന് ബോധ്യമായി. രാത്രിയിൽ അതൊന്നും കണ്ടില്ല , യാത്രയിൽ ആദ്യമായി പ്രയർ ഫ്ലാഗ് കണ്ടതും ഇവിടെ വെച്ചുതന്നെ.

പിന്നീട് ലേഹ് വരെ ഉള്ള യാത്ര എനിക്കിവിടെ വർണിക്കാൻ പിറ്റുന്നില്ല പല നിറത്തിലുള്ള മലകളും നീലാകാശവും റോഡിന്റെ ഭംഗി കൂട്ടികൊണ്ടേയിരുന്നു, പലപ്പോയും യാത്ര വളരെ പതുക്കെയായി കാഴ്ച അത്രത്തോളം മനോഹരമായിരുന്നു. ഒറ്റപ്പെട്ട താഴ്വാരവും ഇടക്ക് കാണുന്ന പട്ടാള ക്യാമ്പുകളും കഴിഞ്ഞ് വൈകുന്നേരം ആയപ്പോക്ക് ലേഹ് എത്തി.

ലേഹ് പൊതുവെ ചിലവ് കൂടിയ സിറ്റിയാണ് , ഓൾഡ് ബസ്റ്റാന്റിനടുത്തു 1000 രൂപക്ക് റൂമെടുത്തു നിന്നു.

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja