ഹിമാലയൻ യാത്ര – ഒരു നോർത്ത് ഇന്ത്യൻ പോലീസ് സ്റ്റേഷൻ?

19/06/2018 tuesday

നോർത്തിൽ പോലീസ്കാരേ വരെ വിശ്വസിക്കാൻ പാടില്ല എന്ന് കേട്ടവരാകും ഞാനടക്കം പലരും ഒരു നോർത്ത് ട്രിപ്പിന് മുന്നേ.?

അവസാന സഞ്ചാര കുറുപ്പിൽ നഷ്ടപ്പെട്ട ബാഗിനെ കുറിച്ചു പറഞ്ഞിരുന്നു , ആ ബാഗിന്റെ വില വളരെ വലുതായിരുന്നു , സഹ സഞ്ചാരിയുടെ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ബാഗിലായിരുന്നു . ?

ഞങ്ങൾ ശരിക്കും പ്രദിസന്തിയിലായ ദിവസം , നോർത്തിൽ ലൈസൻസ് ഇല്ലാതെ ഒരു മാസക്കാലം ഇനി എങ്ങനെ ചിലവിടും എന്നത് ഒരു ചോദ്യം തന്നെ ആയിരുന്നു . ? ഒരു ബൈക്കു തിരിച്ചയാക്കാൻ വരെ പ്ലാൻ ചെയ്തു.

രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ പോയി ഐഡി പ്രൂഫ് കോപ്പി പാർസൽ രജിസ്ട്രേഷൻ ഫോം എന്നിവ കാണിച്ചു ബൈക് വാങ്ങിച്ചു , ബൈക് പാർസൽ കുറച്ചു റിസ്ക് തന്നെ ബോധ്യപ്പെട്ടു? , കാര്യമായെടുത്തില്ല ബൈക് എത്തിയത് തന്നെ വലിയ കാര്യമായി തോന്നി , പ്ലാസ്റ്റിക് covered ബൈക്കുകൾ പാർസൽ അയക്കാതിരുന്നാൽ നല്ലത്

പാർസലിന്റെ അനന്തര ഫലം

വഴിയരികിലെ തട്ടുകടയിൽ നിന്നും പൂരിയും കടലക്കറിയുമായിരുന്നു ഇന്നത്തെ ഉച്ച ഭക്ഷണം ലൈവായി ഉണ്ടാക്കിത്തരുന്നതിനാൽ ഏറെ സ്വാദിഷ്ടം .?

തട്ടുകടയിൽ പൂരിയും കടലക്കറിയും

എടുത്തു പറയേണ്ടതാണ് സിക്കുകാരുടെ സ്നേഹവും , പരിഗണനയും വഴി ചോദിച്ചാൽ പോലും വഴി മനസ്സിലാക്കി തന്നിട്ടെ അവർ പറഞ്ഞയക്കൂ.

വൈകുന്നേരം ബൈക്കിന്റെ extra പാർട്സുകൾ collect ചെയ്തു , പിന്നെ punchure കിറ്റും മറ്റു ആവശ്യ സാധനങ്ങളും, 21 സെക്ടറിൽ നിന്നാണ് എല്ലാം ലഭിച്ചത് , ചണ്ഡീഗഹ് സ്ഥലങ്ങൾ സെക്ടറുകളായാണ് വിളിക്കപ്പെടുന്നത് ,

പഞ്ചർ കിറ്റ് വാങ്ങിച്ച സൈക്കിൾ കട

എല്ലാം ആയി എന്നാലും മനസ്സ് മുഴുവൻ ലൈസൻസ് തന്നെയായിരുന്നു , നാട്ടിലുള്ള സുഹൃത്ത് ലൈസൻസ് കോപ്പി അയക്കുന്നതും കാത്തു രാത്രി വരെ പ്രിന്റ് ഷോപ്പിൽ നിന്നു .ലൈസൻസ് കിട്ടി അത് പ്രിന്റ് എടുക്കാൻ സമയം വൈകിയതിനാൽ സാധിച്ചില്ല .?

 

തിരികെ വരുമ്പോൾ പഞ്ചാബി ദാബയിൽ ? കയറി നല്ല ഫുഡ് തട്ടി , ചിക്കനും റൊട്ടിയും എല്ലാം കൂടെ സംഭവം ഉഷാറായി

രാത്രിയിൽ ചണ്ഡീഗർ പഞ്ചാബി ധാബയിൽ

ഇനി അവസാന മാർഗം ലൈസൻസ് നമ്പർ വെച്ചു ഒരു FIR കിട്ടണം? , അതിൽ അവർ പറയണം , ബാഗ് മിസ്സിങ് ആണ് , അവർ അത് confirm ചെയ്തു എന്നുള്ളത് . അതു തരണം എന്നത് പോലീസിന്റെ ഭാഗത്തു നിന്ന് അവർക്ക് തീരുമാനിക്കാവുന്ന ഒന്നാണ് , കേരളത്തിൽ പോലും അത്രയും ത്യാഗം സഹിക്കുന്നവർ കുറവ് തന്നെയാകും

തലേ ദിവസത്തെ മാന്യമായ പെരുമാറ്റം ആലോചിച്ചപ്പോൾ ഒന്നുകൂടെ പോയി നോക്കാം എന്നു തോന്നി, തലേദിവസം ഒരാൾ മാത്രമായിരുന്നു അവിടെ , വലിയ വിവരമൊന്നും ഇതേ കുറിച്ച് ഇല്ലായിരുന്നു , സമയക്കുറവ് കാരണം മറ്റുള്ള പൊലീസുകാർ വരാൻ കാത്തു നിക്കാൻ സാധിച്ചില്ല

സ്റ്റേഷനിൽ പോയി കാര്യങ്ങൾ ഒന്നുകൂടെ അവതരിപ്പിച്ചു ? , ലൈസൻസ് നമ്പർ വെച്ചു ഞങ്ങൾ ഉദ്ദേശിച്ചപോലെ ഒരു ഡോക്യുമെന്റ് വേണം , നോർത്ത് ഭാഗങ്ങളിൽ ഹിന്ദിയിലെ complaint പോലും കൊടുത്തിട്ട് കാര്യമുള്ളു , അവസാനം പോലീസുകാരൻ തന്നെ ഹിന്ദിയിൽ നല്ല ഒരു complaint എഴുതി ഞങ്ങൾ ആവശ്യപ്പെട്ട പോലെ ,

കമ്പ്യൂട്ടർ ഓപ്പറേറ്റർ ⌨?ഒഫീഷ്യൽ സൈറ്റിൽ complaint രെജിസ്റ്റർ ചെയ്തു ചണ്ഡീഗഹ് പോലീസിന്റെ ഒഫീഷ്യൽ ലെറ്റർപാർഡിൽ തന്നെ സംഗതി റെഡിയായി കിട്ടി,

സിക്ക് കാരൻ സാബ് എല്ലാം കഴിഞ്ഞ് ഇനി നിങ്ങക്ക് നോർത്തിൽ എവിടെയും പോകാം എന്ന് പറഞ്ഞ് ധൈര്യവും തന്നു,

പിന്നെ ഒരു ചോദ്യം

” ഐസാ പോലീസ് സ്റ്റേഷൻ തും കോഹി സ്റ്റേറ്റ് മേ ദേഖാ ?, ഹം ജന സേവാ പോലീസ് ഹേ? ”

ഇല്ല സാറേ ഇങ്ങളെ പോലെ ഇങ്ങള് മാത്രമേ ഉള്ളു എന്നു ഞങ്ങളും പറഞ്ഞു?

പിന്നെ കുറെ വിശേഷങ്ങളും ചോദിച്ചു , പിന്നെ ഞാൻ വിടുമോ , ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചു , എന്തിനാ സെൽഫി എന്ന ചോദ്യത്തിന് ഇങ്ങളെ സ്നേഹം ഉപ്പയെയും ഉമ്മയെയും കാണിക്കാനാണ് , എന്നൊക്കെ പറഞ്ഞപ്പോ സിക്കുകാരൻ നീണ്ടു നിവർന്നു നിന്നു?

സബ് ഇൻസ്‌പെക്ടർ നാണം കുണുങ്ങി നിന്നു , സിക്കുകാരൻ ധൈര്യം കൊടുത്തു , ഞാൻ ഒന്നും നോക്കിയില്ല ഒരു സെൽഫി അങ്ങെടുത്തു? , ഒരു വിലപ്പെട്ട സെൽഫി
നോർത്തിനെ കുറിച്ചുള്ള ധാരണകൾ തിരുത്തിയ സെൽഫി.

നാളെ അമൃത്സറിലൊട്ടു പോകണം , സിനിമകളിൽ നിറഞ്ഞു നിന്ന സ്വർണ തിളക്കം നേരിൽ കാണാൻ , ???

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja