ഹിമാലയൻ യാത്ര – ശ്രീനഗർ

27/06/2017

പഹ്ലഗത്തിൽ നിന്ന് ദാൽ തടാകം വഴിയാണ് ലേഹ്ലെക്കുള്ള റോഡ് ,പഹ്ലഗത്തിൽ ജാവേദിന്റെ വീട്ടിനടുത്ത അരുവിയിൽ നിന്ന്  കുളി കഴിഞ്ഞ് ജാവേദിനോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി , ജാവേദിന്റെ ഭാര്യ ഇനിയും വരണം എന്നു അവസാനവും ഓർമപ്പെടുത്തി. യാത്ര തുടങ്ങി മിലിറ്ററി ക്യാമ്പുകൾ കൂടി വന്നു, അത്ര പ്രയാസമില്ലാത്ത യാത്ര . ശ്രീനഗർ തിരക്ക് കൂടിയ സിറ്റിയാണ് , അത്ര ഇഷ്ടപ്പെട്ടില്ല. ദാൽ തടാകകാരയിലൂടെ ഒരു യാത്ര ഒരാഗ്രഹമായിരുന്നു.

ദാൽ തടാകക്കരയിൽ കാശ്മീരി കാവ വിൽക്കുന്ന കാശ്മീരി വൃദ്ധൻ

ഉച്ചയോടെ ദാൽ തടാകത്തിലെത്തി 20 കിലോമീറ്ററിനു മുകളിൽ തടാകം പരന്നു കിടക്കുന്നു, house ബോട്ട് മനോഹരമാണ് കാണാൻ , ബൈക്കിൽ തടാക കരയിലൂടെയുള്ള യാത്ര ബോട്ട് യാത്രയേക്കാൾ ബംഗിയായി തോന്നി.

ജുമാ മസ്ജിത്തിൻറെ പിറകിൽ ദാൽ തടാക കാഴ്ച

ശ്രീനഗൾ ജുമാ മസ്ജിദിൽ നിന്ന് നമസ്കാരം കഴിഞ്ഞ് ദാൽ തടാകത്തിൽ വൈകുന്നേരം ചെലവഴിച്ചു.

ഇരുട്ട് മൂടിയതിനാൽ ശ്രീനഗറിൽ തന്നെ താമസം ഉറപ്പിച്ചു രാത്രി ലാൽ ചൗക്കിൽ പോയി ജാക്കറ്റും മറ്റു പർച്ചയ്സും നടത്തി, നല്ല ജാക്കറ്റ് ഇല്ലാതെ യാത്ര പ്രയാസമാകും,അന്നത്തെ ഉറക്കം ഒരു ഹോം സ്റ്റേയിലായിരുന്നു, രാത്രി തെരുവിൽ പോയി നല്ല ഫുഡും കിട്ടി

തെരുവിൽ രാത്രി ഭക്ഷണം

Leave a Reply

Your email address will not be published. Required fields are marked *